‘ന​ന്ദി​നി’ എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലും മ​ന​സി​ലും എ​ന്നെ​ന്നേ​ക്കു​മാ​യി പ​തി​ഞ്ഞി​രി​ക്കു​ന്നു..! ചി​ന്ന​ത്ത​മ്പി​യു​ടെ 32-ാം വാ​ര്‍​ഷി​ക​ത്തി​ല്‍ ഖു​ശ്ബു

ഖു​ശ്ബു, പ്ര​ഭു എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പി. ​വാ​സു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ചി​ന്ന​ത്ത​മ്പി. 1991 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ബോ​ക്‌​സോ​ഫീ​സി​ല്‍ വ​ന്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍ ഇ​ന്നും സൂ​പ്പ​ര്‍​ഹി​റ്റാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്രം അ​തി​ന്‍റെ 32 -ാം വാ​ര്‍​ഷി​ക​ത്തി​ലെ​ത്തി​നി​ല്‍​ക്കു​ക​യാ​ണ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഖു​ശ്ബു ട്വീ​റ്റ് ചെ​യ്ത കു​റി​പ്പാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ചി​ന്ന​ത്ത​മ്പി​യു​ടെ പോ​സ്റ്റ​റും പി.​വാ​സു, പ്ര​ഭു എ​ന്നി​വ​ര്‍​ക്കൊ​പ്പ​മു​ള​ള ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ഖുശ്ബു ​കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ചി​ന്ന​ത്ത​മ്പി റി​ലീ​സാ​യി​ട്ട് 32 വ​ര്‍​ഷ​മാ​യെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. എ​ന്നി​ല്‍ വ​ര്‍​ഷി​ച്ച സ്‌​നേ​ഹ​ത്തി​ന് എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കും.

പി.​വാ​സു സാ​റി​നും പ്ര​ഭു സാ​റി​നും വേ​ണ്ടി എ​ന്‍റെ ഹൃ​ദ​യം എ​പ്പോ​ഴും തു​ടി​ക്കും. ഇ​ള​യ​രാ​ജ സാ​റി​ന്‍റെ ആ​ത്മാ​വി​നെ ഉ​ണ​ര്‍​ത്തു​ന്ന സം​ഗീ​ത​ത്തി​നും നി​ര്‍​മാ​താ​വ് കെ. ​ബാ​ലു​വി​നും എ​ക്കാ​ല​വും ന​ന്ദി​യു​ണ്ട്.

ചിന്നതന്പിയിലെ നായികാ കഥാപാത്രമായ ന​ന്ദി​നി എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലും മ​ന​സി​ലും എ​ന്നെ​ന്നേ​ക്കു​മാ​യി പ​തി​ഞ്ഞി​രി​ക്കു​ന്നു- ഖു​ശ്ബു ട്വീ​റ്റ് ചെ​യ്തു.

ത​മി​ഴി​ല്‍ അ​ന്നു​വ​രെയുള്ള റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത ചി​ത്ര​മാ​യി​രു​ന്നു ചി​ന്ന​ത്ത​മ്പി. നി​ര​വ​ധി ഭാ​ഷ​ക​ളി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ട ചി​ത്രം അ​വി​ട​ങ്ങി​ലെ​ല്ലാം വി​ജ​യം നേ​ടി.

ഗൗ​ണ്ട​മ​ണി, രാ​ധാ ര​വി, മ​നോ​ര​മ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. വാ​ലി​യും ഗം​ഗൈ അ​മ​ര​നും ചേ​ര്‍​ന്നാ​ണ് ഗാ​ന​ര​ച​ന നി​ര്‍​വ​ഹി​ച്ച​ത്.

Related posts

Leave a Comment