തൊട്ടുപോകരുത്..!  നീണ്ട സമരങ്ങൾക്കൊടുവിൽ കുതിരാൻ റോഡ് ടാർ ചെയ്തിന് പിന്നാലെ  പ​വ​ർ​ഗ്രി​ഡി​ന്‍റെ വെ​ട്ടി​പ്പൊ​ളി;  വി​ല​ക്കി കോ​ട​തി

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: നി​യ​മ​യു​ദ്ധ​ങ്ങ​ൾക്കും ജ​ന​കീ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ശേ​ഷം ര​ണ്ടുദി​വ​സം​മു​ന്പ് ടാ​റി​ട്ട കു​തി​രാ​ൻ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ടാ​റി​ട്ടു പൂ​ർ​ത്തി​യാ​യ​തി​നു പി​റ്റേ​ന്ന് പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഭൂ​ഗർ​ഭ​ലൈ​ൻ വ​ലി​ക്കാ​ൻ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ആ​രം​ഭി​ച്ച​താ​യി​രു​ന്നു. ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് റോ​ഡ് പൊ​ളി​ക്കു​ന്ന​തു വി​ല​ക്കി​യ​ത്.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ന്നും വ​ലി​യ കു​ഴി​ക​ൾ നി​റ​ഞ്ഞും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് സ​മ​രം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യ​താ​ണ്.

ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ റോ​ഡ് പൊ​ളി​ച്ച് ഭൂ​ഗ​ർ​ഭ​ലൈ​ൻ സ്ഥാ​പി​ച്ചാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

റോ​ഡ് ടാ​റി​ടു​ന്ന​തു​വ​രെ അ​ന​ങ്ങാ​തി​രു​ന്ന പ​വ​ർ​ഗ്രി​ഡ് ടാ​റി​ട്ടു ഗ​താ​ഗ​ത യോ​ഗ്യ​മാ​യ​തോ​ടെ​യാ​ണ് വെ​ട്ടി​പ്പൊ​ളി​ക്ക​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്ക​രു​തെ​ന്നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

Related posts