കു​തി​രാ​ൻ ടാ​റിം​ഗ് മ​ഴ മാ​റി​യാൽ ഉ​ട​ൻ; ടി.​എ​ൻ. പ്ര​താ​പ​ൻ എം​പിക്കു നാഷണൽ ഹൈവേ അഥോറിറ്റി ചെ​യ​ർ​മാ​ന്‍റെ ഉറപ്പ്

തൃ​ശൂ​ർ: മ​ഴ​മാ​റു​ന്ന മു​റ​യ്ക്കു കു​തി​രാ​നി​ലെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ നാ​ഗേ​ന്ദ്ര​നാ​ഥ് സി​ൻ​ഹ. കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ ബോ​ധി​പ്പി​ക്കാ​നെ​ത്തി​യ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​ക്കാ​ണ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ഉ​റ​പ്പു ന​ൽ​കി​യ​ത്.

കു​തി​രാ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ര​ണ്ടു​കോ​ടി എ​ണ്‍​പ​തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി പു​തി​യ ക​ന്പ​നി​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നാ​ഗേ​ന്ദ്ര​നാ​ഥ് സി​ൻ​ഹ എം​പി​യെ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത 544ലെ ​മ​ണ്ണു​ത്തി – വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്നും, പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്ര​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നെ ഡ​ൽ​ഹി​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്.

ചെ​യ​ർ​മാ​ൻ അ​ടി​യ​ന്ത​ര​മാ​യി കു​തി​രാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു വി​ല​യി​രു​ത്ത​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ മാ​റി​യാ​ലു​ട​ൻ ടാ​റിം​ഗ് തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ടാ​റിം​ഗ് തു​ട​ങ്ങി​യെ​ങ്കി​ലും മ​ഴ​മൂ​ലം മാ​റ്റി​വ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts