കു​തി​രാ​ൻ തു​ര​ങ്ക​യാത്രാ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കുന്നു; കണ്ടവർ ഓർമ്മപ്പെടുത്തിയ ഒരു വാചകം കൂടി   വൈറാലാകുന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നുകൊ​ടു​ത്ത കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലൂ​ടെ​യു​ള്ള യാ​ത്രാദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

നി​ര​വ​ധി​പേ​രാ​ണ് ത​ങ്ങ​ൾ തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലും യൂ​ട്യൂ​ബി​ലും ഇ​തി​ന​കം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല യാ​ത്ര​യു​ടെ ഭം​ഗി പ​ല ദൃ​ശ്യ​ങ്ങ​ളി​ലും വ്യ​ക്ത​മാ​ണ്.

കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള സ​ഞ്ചാ​ര പ്രി​യ​ർ കു​തി​രാ​ൻ തു​ര​ങ്കം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്. പ​ല പ്ര​മു​ഖ ട്രാ​വ​ൽ ബ്ലോ​ഗു​ക​ളും തു​ര​ങ്ക​ത്തെ​ക്കു​റി​ച്ച് മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

ട​ണ​ൽ പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യു​ടെ സെ​ൽ​ഫി എ​ടു​ത്ത് വാ​ട്സാ​പ്പി​ൽ സ്റ്റാ​റ്റ​സ് ഇ​ടു​ന്ന​വ​രും ഏ​റെ​. ടോ​ൾ​പി​രി​വ് ആ​രം​ഭി​ക്കും മു​ന്പ് കു​തി​രാ​ൻ തു​ര​ങ്ക​പ്പാത വേ​ഗം ക​ണ്ടോ​ളൂ എ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നവ​രും കു​റ​വ​ല്ല.

ഓ​ണ​ക്കാ​ല​ത്തു തൃ​ശൂ​രി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ സ​ന്ദ​ർ​ശ​ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത​യും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സ്പോ​ട്ടു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.നു

Related posts

Leave a Comment