കു​ട്ട​നാട്ടിൽ ഹെലികോപ്റ്ററുകൾക്ക് പറന്നിറ ങ്ങാൻ പറ്റുന്ന റോഡുണ്ടാക്കുമെന്ന വാഗ്ദനം വെറും വാക്കായി; റോഡിലെ കുഴികളിൽ വീണ് വാഹങ്ങൾ പാടങ്ങളിലേക്ക് പറന്നിറങ്ങുന്ന ദയനീയ കാഴ്ച…



മ​ങ്കൊ​മ്പ്:  കുട്ടനാടൻപാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി മു​ങ്ങി​ക്കി​ട​ന്നു ന​ശി​ക്കു​ന്ന റോ​ഡു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കു മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി​യി​ട്ടും രാ​ഷ്ട്രീ​യ​ഇ​ട​പ​ടെ​ലു​ക​ളോ ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു.

മു​ള​യ്ക്കാം​തു​രു​ത്തി – കൃ​ഷ്ണ​പു​രം റോ​ഡി​ലെ നാ​ര​ക​ത്ത​റ ഭാ​ഗ​ത്ത്, ഇ​ന്നു​രാ​വി​ലെ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ കാ​റും യാ​ത്ര​ക്കാ​രും ത​ല​നാ​ഴി​ര​യ്ക്കാ​ണ് വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്.

നാ​ട്ടു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ചെ​ളി​ക്കു​ണ്ടാ​യി മാ​റി​യ റോ​ഡി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ ക​ര​ക​യ​റ്റി വി​ട്ട​ത്. റോ​ഡു​ക​ട​ന്നു​പോ​കു​ന്ന കോ​ഴി​ച്ചാ​ൽ​പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടാ​യ​തി​നാ​ൽ, റോ​ഡി​ന്‍റെ അ​വ​സ്ഥ​യു​മാ​യി വ​ലി​യ പ​രി​ച​യ​മി​ല്ലാ​ത്ത പു​റ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ൾ പ്ര​വ​ച​നാ​തീ​ത​മാ​ണ്.

കാ​വാ​ല​ത്തേ​ക്കു​ള്ള ഈ ​റോ​ഡ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കു​പോ​ലും പ​റ​ന്നി​റ​ങ്ങാ​വു​ന്ന രീ​തി​യി​ൽ ന​വീ​ക​രി​ക്കു​മെ​ന്ന് 2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു.

പ്ര​ള​യ​ദി​ന​ങ്ങ​ളി​ൽ റോ​ഡു​മാ​ർ​ഗ്ഗ​വും ജ​ല​മാ​ർ​ഗ്ഗ​വും കു​ട്ട​നാ​ട്ടു​കാ​ർ​ക്കു പു​റ​ത്തേ​ക്കു​ക​ട​ക്കാ​നാ​വും വി​ധം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഹ​ബ്ബ് എ​ന്ന വാ​ഗ്ദാ​ന​മാ​ണ് അ​ക്കാ​ല​ത്ത് പ​റ​ഞ്ഞു​കേ​ട്ട​ത്.

ഇ​തൊ​ന്നും ന​ട​പ്പാ​യി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല ആ​ധു​നി​ക​രീ​തി​യി​ൽ റോ​ഡു​ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ൾ പോ​ലും ആ​വ​ശ്യ​ത്തി​നു ഫ​ണ്ടു ന​ൽ​കാ​ത്ത​തി​നാ​ൽ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ വേ​ന​ൽ​കാ​ല​ത്ത് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​നാ​വും വി​ധം പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ മു​പ്പ​തു​ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റു ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പ​തി​ന​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്കു​ള്ള അ​നു​മ​തി മാ​ത്ര​മാ​ണ​ത്രേ ല​ഭി​ച്ച​ത്.

കു​റ​ഞ്ഞ​തു​ക​യ്ക്കു​ള്ള പ​ണി ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​രാ​രും ത​യ്യാ​റാ​കാ​ത്ത​തി​നാ​ൽ റോ​ഡി​ലെ കു​ഴി അ​ട​യ്ക്ക​ലും മു​ട​ങ്ങി.
എ​ലി​വേ​റ്റ​ഡ്ഹൈ​വേ​പോ​ലു​ള്ള വ​ന്പ​ൻ പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ കോ​ടി​ക​ൾ പൊ​ടി​ക്കു​ന്പോ​ഴും സാ​ധാ​ര​ണ​ക്കാ​രേ​റെ ആ​ശ്ര​യി​ക്കു​ന്ന റോ​ഡു​ക​ൾ​ക്കു​വേ​ണ്ടി അ​ത്യാ​വ​ശ്യ​മു​ള്ള ഫ​ണ്ടു​പോ​ലും ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ മ​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

ഏ​റെ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പു​മ​ന്ത്രി​യു​ടെ വെ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​ത​വ​ണ പ​ല​രും പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ റോ​ഡു​ക​ൾ​ക്കു​മു​ക​ളി​ൽ വെ​ള്ള​മെ​ത്താ​ത്ത​രീ​തി​യി​ൽ നി​യ​ന്ത്രി​പ​ന്പിം​ഗി​ലൂ​ടെ ജ​ല​നി​ര​പ്പു​ക്ര​മീ​ക​രി​ച്ചു നി​ർ​ത്തി​യാ​ൽ റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യും നാ​ട്ടു​കാ​രു​ടെ ദു​രി​ത​ങ്ങ​ളും വ​ലി​യൊ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നാ​കും.

 ല​ഭ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​പ​യോ​ഗി​ച്ചു പ്രാ​ദേ​ശി​ക​ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കി​തു ന​ട​പ്പാ​ക്കാ​നാ​കു​മെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു പോ​ലും ആ​ത്മാ​ർ​ത്ഥ​മാ​യ ഇ​ട​പെ​ട​ലു​ക​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Related posts

Leave a Comment