‘കു​ഴ​ൽ​നാ​ടാ.. നി​ന്‍റെ കു​ഴ​ലൂ​ത്ത് ലീ​ഗി​നെ​തി​രെ വേ​ണ്ട’; മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ യൂ​ത്ത് ലീ​ഗ്

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ മു​സ്‍​ലീം യൂ​ത്ത് ലീ​ഗി​ന്‍റെ ഫ്ല​ക്സ് ബോ​ർ​ഡ്.‘കു​ഴ​ൽ​നാ​ടാ നി​ന്‍റെ കു​ഴ​ലൂ​ത്ത് ലീ​ഗി​നെ​തി​രെ വേ​ണ്ട​യെ​ന്നും പ​ട ന​യി​ച്ച​വ​ർ ഭ​രി​ക്ക​ട്ടെ’ എ​ന്നു​മാ​ണ് ഫ്ല​ക്സ് ബോ​ർ​ഡി​ൽ പ​റ​യു​ന്ന​ത്.

കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച​തി​ൽ മു​സ്‌​ലീം ലീ​ഗി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രി​ക്കൂ​റി​ൽ യൂ​ത്ത് ലീ​ഗ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മു​സ്ലിം ലീ​ഗി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ഇ​ട​പെ​ടാ​റി​ല്ല. തി​രി​ച്ചും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. രാ​ഷ്ട്രീ​യ​മാ​യി മു​സ്‌​ലീം ലീ​ഗ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴൊ​ക്കെ കോ​ൺ​ഗ്ര​സ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പ​ര​സ്പ​ര ധാ​ര​ണ​യോ​ടു​കൂ​ടി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment