തോ​ൽ​പ്പെ​ട്ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട: 1.16 കോ​ടി രൂ​പ പി​ടി​കൂ​ടി; ശ​രീ​ര​ത്തി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ലാണ് ഇവരുടെ പക്കൽ നിന്നും പണം കണ്ടെത്തിയത്

മാ​ന​ന്ത​വാ​ടി: തോ​ൽ​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽവ​ച്ച് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു കോ​ടി പ​തി​നാ​റ് ല​ക്ഷം രൂ​പ പി​ടി​കൂ​ടി. പ​ണം ക​ട​ത്തി​യ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് (57), മ​ണി​വാ​സ​ൻ (58), മു​രു​കേ​ശ​ൻ (53), ര​വി (62) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഇ​ന്ന് പുലർച്ചെ അ​ഞ്ചോ​ടെ​യാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട്ടേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ണ​മാ​ണി​തെ​ന്ന് ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.

ശ​രീ​ര​ത്തി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ൽ നീ​ള​മു​ള്ള തു​ണി​കൊ​ണ്ടു​ണ്ടാ​ക്കി​യ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. ര​ണ്ടാ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ളാ​യി​രു​ന്നു പ​ണം. തോ​ൽ​പ്പെ​ട്ടി ചെ​ക് പോ​സ്റ്റ് ഇ​ൻ​സ്െ​പെ​ക്ട​ർ ഇ​ൻ ചാ​ർ​ജ് എം.​എം. കൃ​ഷ്ണ​ൻ​കു​ട്ടി, സി​ഇ​ഒ മാ​രാ​യ എം.​പി. ഹ​രി​ദാ​സ​ൻ, പി.​എ​ൻ. ശ​ശി​കു​മാ​ർ, എ.​ടി.​കെ. രാ​മ​ച​ന്ദ്ര​ൻ, വി​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഉ​ട​ൻ പോ​ലീ​സി​ന് കൈ​മാ​റും.

Related posts