കു​ത്തൊ​ഴു​ക്കി​ൽ കു​റ​ച്ച് ദൂ​രം ഒ​ഴു​കി, യു​വാ​വ് ക​ല്ലി​ൽ പി​ടി​ച്ച് കി​ടന്നു..! ​കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​നെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു

ചെ​റു​പു​ഴ: കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ വീ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട യു​വാ​വി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

പു​ളി​ങ്ങോം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പു​ഴ​യു​ടെ കു​ത്തൊ​ഴു​ക്കി​ൽ നി​ന്ന് നാ​ട്ടു​കാ​ർ ര​ക്ഷി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കാ​ര്യ​ങ്കോ​ട് പു​ഴ​യു​ടെ കാ​നം​വ​യ​ൽ ഭാ​ഗ​ത്ത് ഇ​രു​മ്പ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

കാ​നം​വ​യ​ലി​ൽ പ്ര​കൃ​തി ഭം​ഗി കാ​ണാ​നും പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നു​മെ​ത്തി​യ​താ​യി​രു​ന്നു യു​വാ​വും കൂ​ട്ടു​കാ​രും.

കാ​ൽ ക​ഴു​കാ​ൻ പു​ഴ​യി​ൽ ഇ​റ​ങ്ങി​യ യു​വാ​വ് ക​ല്ലി​ൽ നി​ന്നും വ​ഴു​തി പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

കു​ത്തൊ​ഴു​ക്കി​ൽ കു​റ​ച്ച് ദൂ​രം ഒ​ഴു​കി​യ യു​വാ​വ് ക​ല്ലി​ൽ പി​ടി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​ട്ടു കൊ​ടു​ത്ത ക​യ​റി​ൽ പി​ടി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ വ​ലി​ച്ച് ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment