ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളിൽ അ​​​​ദ്ഭുത പ്രകടനം തു​​​​ട​​​​ർ​​​​ന്ന് ജി​​​​റോ​​​​ണ

ബാ​​​​ഴ്സ​​​​ലോ​​​​ണ: ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ന്‍റെ ഈ ​​​​സീ​​​​സ​​​​ണി​​​​ൽ അ​​​​ദ്ഭു​​​​ത പ്ര​​​​ക​​​​ട​​​​നം തു​​​​ട​​​​ർ​​​​ന്ന് ജി​​​​റോ​​​​ണ. നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യെ അ​​​​വ​​​​രു​​​​ടെ ഗ്രൗ​​​​ണ്ടി​​​​ൽ തോ​​​​ൽ​​​​പ്പി​​​​ച്ച് ജി​​​​റോ​​​​ണ ഒ​​​​ന്നാം സ്ഥാ​​​​നം വീ​​​​ണ്ടെ​​​​ടു​​​​ത്തു. ജി​​​​റോ​​​​ണ ര​​​​ണ്ടി​​​​നെ​​​​തി​​​​രേ നാ​​​​ലു ഗോ​​​​ളി​​​​നാ​​​​ണു ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യെ ത​​​​ക​​​​ർ​​​​ത്ത​​​​ത്. ലീ​​​​ഗ് സീ​​​​സ​​​​ണി​​​​ൽ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടെ ര​​​​ണ്ടാം തോ​​​​ൽ​​​​വി​​​​യാ​​​​ണ്.

16 ക​​​​ളി​​​​യി​​​​ൽ 41 പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​ണ് ജി​​​​റോ​​​​ണ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ത്ര​​​​ത​​​​ന്നെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ 39 പോ​​​​യി​​​​ന്‍റു​​​​ള്ള റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. 34 പോ​​​​യി​​​​ന്‍റു​​​​ള്ള അ​​ത്‌​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് മൂ​​​​ന്നാ​​​​മ​​​​തും ഇ​​​​ത്ര​​​​ത​​​​ന്നെ പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ബാ​​​​ഴ്സ നാ​​​​ലാ​​​​മ​​​​തു​​​​മാ​​​​ണ്.

ആ​​​​ർ​​​​ടെം ഡൗ​​​​ബെ​​​​ക് (12’), മി​​​​ഗ്വെ​​​​ൽ ഗ്യൂ​​​​ട്ടി​​​​റെ​​​​സ് (40’), വ​​​​ലേ​​​​രി ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് (80’), ക്രി​​​​സ്റ്റ്യ​​ൻ സ്റ്റു​​​​വാ​​​​നി (90+5’) എ​​​​ന്നി​​​​വ​​​​രാ​​​​ണു ജി​​​​റോ​​​​ണ​​​​യ്ക്കാ​​​​യി വ​​​​ല​​​​കു​​​​ലു​​​​ക്കി​​​​യ​​​​ത്. റോ​​​​ബ​​​​ർ​​​​ട്ട് ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി (19’), ഇ​​​​ൽ​​​​കി ഗു​​​​ണ്ടോ​​​​ഗ​​​​ൻ (90+2) എ​​​​ന്നി​​​​വ​​​​ർ ബാ​​​​ഴ്സ​​​​യ്ക്കാ​​​​യി ഗോ​​​​ൾ നേ​​​​ടി.

മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ത‌‌‌്‌ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് 2-1ന് ​​​​അ​​​​ൽ​​​​മേ​​​​രി​​​​യ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. അ​​​​ൽ​​​​വാ​​​​രോ മൊ​​​​റാ​​​​ട്ട​​​​യും എ​​​​യ്ഞ്ച​​​​ൽ കൊ​​​​റേ​​​​യ​​​​യു​​​​മാ​​​​ണ് അ​​ത്‌​​ല​​റ്റി​​​​ക്കോ​​​​യ്ക്കാ​​​​യി ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്.

Related posts

Leave a Comment