തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആക്രോശം! ഹര്‍ത്താലനുകൂലികളെ ആട്ടിയോടിച്ച് സ്ത്രീകള്‍; വീഡിയോ വൈറല്‍

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് അയ്യപ്പ കര്‍മ സമിതിയും ബിജെപിയും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ തൊഴിലുറപ്പ് ജോലി തടയാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആട്ടിയോടിച്ച് സ്ത്രീകള്‍.

തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകള്‍ക്കു നേരെ ആക്രോശിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ തന്നെ ഇടപെട്ട് ഓടിക്കുകയായിരുന്നു. വേണമെങ്കില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു വെച്ചോ എന്നും ഞങ്ങള്‍ ജോലിയെടുക്കുമെന്നും സ്ത്രീകള്‍ പറയുന്നുണ്ട്. സ്ത്രീകളുടെ പ്രതിരോധത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

പണി നിര്‍ത്തി പോവില്ലെന്ന് തറപ്പിച്ച് പറഞ്ഞ സ്ത്രീകള്‍ക്കു നേരെ യുവാക്കള്‍ ആക്രോശിച്ചുകൊണ്ട് എത്തിയെങ്കിലും എന്തും നേരിടാന്‍ തങ്ങള്‍ തയാറാണെന്ന ഭാവത്തില്‍ സ്ത്രീകളും തുടര്‍ന്നു. ഇതോടെ പത്തി മടക്കി പ്രതിഷേധക്കാര്‍ മടങ്ങുകയായിരുന്നു. പ്രസ്തുത സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Related posts