പ്രേമാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ വീടുകയറി മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍; സംഭവം നേമത്ത്‌

നേ​മം : പ്രേ​മാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

തൂ​ങ്ങാം​പാ​റ ക​ണ്ണം​കോ​ട് സ​തീ​ഷ് ഭ​വ​നി​ൽ സ​തീ​ഷ് (29) സു​ഹൃ​ത്ത് പെ​രി​ങ്ങ​മ്മ​ല പ​ണ്ടാ​ര​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഷാ​ജി​മോ​ൻ (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ് സ​തീ​ഷ് നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​താ​വ് സ​തീ​ഷി​നെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി ഒ​റ്റ​യ്ക്കു​ള്ള സ​മ​യ​ത്ത് സു​ഹൃ​ത്തി​നെ കൂ​ട്ടി സ​തീ​ഷ് വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഫോ​ർ​ട്ട് എ​സി ജെ.​കെ.​ദി​നി​ൽ, നേ​മം ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്ര​ദീ​പ്, നേ​മം എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്. സ​ജി, സ​ഞ്ചു ജോ​സ​ഫ്, എ​സ്എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, അ​നി​ൽ​കു​മാ​ർ, സി​സി​പി​ഒ ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജാ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts