കിക്കിന്‍റെ ന്യൂജെൻ സ്റ്റൈൽ… ല​ഹ​രിക്ക​ച്ച​വ​ടം ഓ​ൺ​ലൈ​ൻ വ​ഴി; സാധനം ഒളിപ്പിച്ച സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ വാട്സ് ആപ്പിൽ നൽകും; പണമിടപാടാണ് അതുക്കും മേലേ….

അ​മ്പ​ല​പ്പു​ഴ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു വ​ന്നി​രു​ന്ന കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടി.

ആ​ല​പ്പു​ഴ ആ​ല​ശേ​രി വാ​ർ​ഡ് വ​ലി​യ​പ​റ​മ്പി​ൽ ത​ൻ​വീ​ർ അ​ഹ​മ്മ​ദ് സേ​ട്ട് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.വി​ദേ​ശ​ത്തു​ള്ള ഫോ​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു വാ​ട്ട്സാ​പ്പി​ൽ ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ത്തി​വ​ന്നി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​യ ഇ​ജാ​സ്, റി​ൻ​ഷാ​ദ് എ​ന്നി​വ​രെ നേ​ര​ത്തേ പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന ത​ൻ​വീ​ർ ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.പ​ര​സ്പ​രം കാ​ണാ​തെ വാ​ട്സാ​പ്പ് വ​ഴി മ​യ​ക്കു​മ​രു​ന്നു വ​യ്ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്താ​യി​രു​ന്നു വി​ത​ര​ണം ചെ​യ്തു വ​ന്നി​രു​ന്ന​ത്.

പ​ണ​മി​ട​പാ​ടു​ക​ളു​ടെ വി​വ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യാ​തി​രി​ക്കാ​ൻ തി​രു​വ​മ്പാ​ടി​യി​ൽ കോ​ഫി ഷോ​പ്പ് ന​ട​ത്തു​ന്ന ത​ൻ​വീ​ർ ത​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്.

കൂ​ട്ടു​പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ ബം​ഗാ​ൾ സ്വ​ദേ​ശി​യെ നാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ട്ടി​രു​ന്നു. പു​ന്ന​പ്ര സി​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, എ​സ്ഐ​മാ​രാ​യ സി​ദ്ധി​ഖ്, അ​ജീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സേ​വ്യ​ർ , അ​ന​സ്, ടോ​മി, രാ​ജീ​വ്, വി​നി​ൽ, ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment