ല​ഹ​രി വി​രു​ദ്ധ കൂ​ട്ടാ​യ്മ​യി​ൽ നുഴഞ്ഞ് കയറി  ലഹരി വിൽപ്പനക്കാരുടെ ആക്രമണം; ര​ണ്ടം​ഗ​സം​ഘ​ത്തെ നാ​ട്ടു​കാ​ർ അ​ടി​ച്ചോ​ടി​ച്ചു

ത​ളി​പ്പ​റ​മ്പ്: ല​ഹ​രി വി​രു​ദ്ധ കൂ​ട്ടാ​യ്മ​യി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യ ല​ഹ​രി വി​ല്പ​ന​ക്കാ​രാ​യ ര​ണ്ടം​ഗ സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ അ​ടി​ച്ചോ​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​ളി​മ്പ​റ​മ്പ് പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്നി​നും വ്യാ​ജ​മ​ദ്യ​ത്തി​നു​മെ​തി​രെ ചെ​റു​ത്തു​നി​ല്‍​പ്പി​നാ​യി നാ​ട്ടു​കാ​ര്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ടു​ത്ത​കാ​ല​ത്താ​യി ഈ ​പ്ര​ദേ​ശ​ത്ത് യു​വാ​ക്ക​ള്‍ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി മാ​റു​ന്ന​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കോ​മ​ത്ത് മു​ര​ളീ​ധ​ര​ന്‍, വി.​വി.​കു​ഞ്ഞി​രാ​മ​ന്‍, പി.​പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് നാ​ട്ടു​കാ​രു​ടെ വി​പു​ല​മാ​യ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ല്‍ പു​ല്ലാ​യി​ക്കൊ​ടി ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​ല​ക്ഷ്മ​ണ​ന്‍, ക​രി​യി​ല്‍ രാ​ജ​ന്‍, കോ​മ​ത്ത് മു​ര​ളീ​ധ​ര​ന്‍, പി.​പ്ര​കാ​ശ​ന്‍, വി.​വി.​കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴാ​ണ് ര​ണ്ടം​ഗ സം​ഘം സ്ഥ​ല​ത്തെ​ത്തി മു​സ്‌​ലിം വി​ഭാ​ഗ​ത്തെ ക​മ്മ​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. നാ​ട്ടു​കാ​ര്‍ സം​യ​മ​ന​ത്തി​ന് ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​രെ അ​ടി​ച്ചോ​ടി​ച്ച​ത്.

ക​ഞ്ചാ​വ്-​ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​ന് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്ത്‌​നി​ല്‍​പ്പ് ന​ട​ത്താ​നാ​യി ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. അ​ഞ്ഞൂ​റി​ലേ​റെ പേ​ര്‍ ജാ​ഗ്ര​താ​സ​മി​തി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts