ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ മാ​ർ​ച്ചിൽ  പോ​ലീ​സി​നെ അ​ക്ര​മി​ച്ച കേസിൽ 6 ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍  അസ്റ്റിൽ; 300 പേ​ർ​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റ് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ റി​മാ​ന്‍​ഡി​ല്‍. അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​ബൈ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും യൂ​ത്ത് ലീ​ഗ് നേ​താ​വു​മാ​യ അ​ന്‍​സാ​രി തി​ല്ല​ങ്കേ​രി, മ​ണ്ണ​ന്‍ സു​ബൈ​ര്‍, ജാ​ഫ​ര്‍ ഇ​ഖ്ബാ​ല്‍, പൂ​ക്കോ​ത്ത് സി​റാ​ജ്, സൈ​നു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 300 പേ​ര്‍​ക്കെ​തി​രെ ഐ​പി​സി 143, 147, 283 റെ​ഡ് വി​ത്ത്, 149 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു.

ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് ഇ​രി​ക്കൂ​ര്‍ നി​ലാ​മി​റ്റ​ത്തെ വി.​സി.​ജു​നൈ​ര്‍ (36), പാ​പ്പി​നി​ശേ​രി അ​രോ​ളി സ്വ​ദേ​ശി​ക​ളാ​യ ടി.​വി.​ത​സ്‌​നീം (21), കെ.​പി.​ഇ​ജി​ലാ​ന്‍ (19), പാ​നൂ​ര്‍ പെ​രി​ങ്ങ​ള​ത്തെ സി.​കെ.​ന​ജാ​ഫ്(27), ക​ണ്ണാ​ടി​പ്പ​റ​മ്പ് മു​ണ്ടേ​രി​ക്ക​ട​വി​ലെ വി.​വി.​സൈ​നു​ദ്ദീ​ന്‍ (25), എ​ള​യാ​വൂ​ര്‍ പാ​റേ​ത്ത് ഹൗ​സി​ല്‍ അ​സ്‌​ലം(25) എ​ന്നി​വ​രെ​യാ​ണ് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​ഞ്ഞ​തി​നും പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നും ത​ളി​പ്പ​റ​മ്പ് സി​ഐ ഇ.​സ​ത്യ​നാ​ഥ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളെ ത​ളി​പ്പ​റ​മ്പ് ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts