മാരക ലഹരിമരുന്നുമായി കോളജുകൾ കേന്ദ്രീകരിച്ച് കച്ചവടം; പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ൾ പിടിയിൽ

കോ​ഴി​ക്കോ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മു​ക്കം, കൂ​ട​ര​ഞ്ഞി, കു​ന്ദ​മം​ഗ​ലം, എ​ൻ​ഐ​ടി ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തു​വ​രു​ന്ന ക​ക്കാ​ടം​പൊ​യി​ൽ നെ​ല്ലി​ക്ക​ലി​ൽ മാ​നി എ​ന്ന ക​മ​റു​ദ്ദീ​ൻ (32), പെ​രു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൽ ഫ​ത്താ​ഹ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​മ​റു​ദ്ദീ​നെ ഡാ​ൻ​സാ​ഫും കു​ന്ദ​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ ല​ഹ​രി മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് മാ​നി എ​ന്നു വി​ളി​പ്പേ​രു​ള്ള ക​മ​റു​ദ്ദീ​ന്‍.

മു​ക്കം–​കൂ​ട​ര​ഞ്ഞി–​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. തൊ​ഴി​ൽ മ​റ​യാ​ക്കി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രെ​പ്പ​റ്റി​യു​ള്ള സൂ​ച​ന​ക​ൾ ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു.

അ​ധി​കം വൈ​കാ​തെ ഇ​വ​രെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ ക​മ​റു​ദ്ദീ​ൻ എം​ഡി​എം​എ, ഹ​ഷീ​ഷ് ഓ​യി​ൽ തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ൾ പ്ര​ധാ​ന​മാ​യും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് എ​ൻ​ഐ​ടി, ആ​ർ​ഇ​സി, മു​ക്കം ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്.

പെ​ൺ​കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും മ​യ​ക്കു​മ​രു​ന്നി​നു​വേ​ണ്ടി ഇ​യാ​ളെ സ​മീ​പി​ക്കാ​റു​ണ്ട്.

Related posts

Leave a Comment