സംസ്ഥാനത്ത് വ്യാ​പ​ക മ​ഴ:  ഒമ്പത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്;  അഞ്ചുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് 9 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

കോഴി​ക്കോ​ട് മ​ഴ തു​ട​രു​ന്ന​തി​നാ​ലും പ​ല​യി​ട​ങ്ങ​ളി​ലാ​യി വെ​ള്ള​ക്കെ​ട്ടും ശ​ക്ത​മാ​യ കാ​റ്റു​മു​ള്ള​തി​നാ​ലും, ന​ദീ​തീ​ര​ങ്ങ​ളി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​രു​ന്ന സാ​ഹ​ച​ര്യം

കു​ട്ടി​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും പ​രി​സ​ര​ങ്ങ​ളി​ലെ പു​ഴ​ക​ളി​ലോ ന​ദീ​ത​ട​ങ്ങ​ളി​ലോ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ല​ക്ട​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​ടു​ത്ത അ​ഞ്ച് ദി​വ​സം കൂ​ടി കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന. നാ​ളെ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

27 വ​രെ കേ​ര​ള- ക​ർ​ണാ​ട​ക -ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത.​

കേ​ര​ള- ക​ർ​ണാ​ട​ക -ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment