മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​ണം: വി​വാ​ദ ഉ​ത്ത​ര​വു​മാ​യി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

ക​വ​ര​ത്തി: ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​വു​ന്ന​തി​നി​ടെ വീ​ണ്ടും വി​വാ​ദ ഉ​ത്ത​ര​വു​മാ​യി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം. ദ്വീ​പി​ലെ പ്രാ​ദേ​ശി​ക മ​ത്സ്യബ​ന്ധ​ന​ബോ​ട്ടു​ക​ളെ നി​രീ​ക്ഷി​ക്കാ​നാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

ഇ​ത​നു​സ​രി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണം.

വാ​ർ​ഫു​ക​ൾ, ഹെ​ലി​ബെ​യ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഒ​രു​ക്ക​ണം. ബേ​പ്പൂ​ർ, മം​ഗ​ളൂ​രു എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽകി.

പ്ര​തി​ഷേ​ധ​ക്കാ​രെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് പു​തി​യ ഉ​ത്ത​ര​വെ​ന്ന് ദ്വീ​പ് നി​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment