വരയഴക്..! ലോക്ക്ഡൗൺ കാലത്ത് വരച്ചത് അന്പതിനടുത്തു ചിത്രങ്ങൾ; ക​ലാ​പാ​ര​ന്പ​ര്യം കൈ​വി​ടാ​തെ ല​ക്ഷ്മി ന​ന്ദ​ന

ചാ​രും​മൂ​ട്: അ​ച്ഛ​ൻ ചി​ത്ര​കാ​ര​നും ശി​ല്പി​യും. മ​ക​ൾ ചി​ത്ര​കാ​രി.
ക​ലാ​പാ​ര​ന്പ​ര്യം കൈ​വി​ടാ​തെ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ട​ലാ​സി​ൽ വ​ർ​ണ വി​സ്മ​യ​മൊ​രു​ക്കി ല​ക്ഷ്മി ന​ന്ദ​ന എ​ന്ന ഏ​ഴാം ക്ലാ​സു​കാ​രി. വ​ര​കളിൽ വിടർന്നത് അ​ന്പ​തോ​ളം ചി​ത്ര​ങ്ങ​ൾ.

ജീ​വ​ൻ തു​ടി​ക്കു​ന്ന മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളി​ൽ പ്ര​കൃ​തി​യും ഗ്രാ​മീ​ണ​ത​യും നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. ചി​ത്ര​കാ​ര​നാ​യ ആ​ർ​ട്ടി​സ്റ്റ് കു​മാ​റി​ന്‍റെ ചെ​റു​മ​ക​ളും കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം മാ​ർ ഇ​വാ​നി​യോ​സ് ബ​ഥ​നി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നും ശി​ല്പി​യു​മാ​യ സു​നി​ൽ ത​ഴ​ക്ക​ര​യു​ടെ​യും സു​മി​യു​ടെ​യും മ​ക​ളു​മാ​യ ല​ക്ഷ്മി ന​ന്ദ​ന​യാ​ണ് ചി​ത്ര​ക​ല​യി​ൽ പാ​ര​ന്പ​ര്യം കൈ​മു​ത​ലാ​ക്കി വ​ർ​ണ​ലോ​കം തീ​ർ​ക്കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര, പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഈ ​കൊ​ച്ചു ക​ലാ​കാ​രി. വ​ർ​ണ ക​ട​ലാ​സു​ക​ളി​ൽ പു​ഷ്പ​ങ്ങ​ൾ നി​ർ​മി​ച്ചും കു​പ്പി​ക​ളി​ലും പാ​ഴ് വ​സ്തു​ക്ക​ളി​ലും നി​റം പ​ക​ർ​ന്ന് അ​ല​ങ്കാ​ര വ​സ്തുക്കളായി രൂപാന്തരപ്പെടുത്തിയും ല​ക്ഷ്മി ന​ന്ദ​ന ശ്രദ്ധനേടുകയാണ്.

Related posts

Leave a Comment