ര​ണ്ട് നീ​തിയോ? എ​ന്തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രു​ടെ​യും വാ​യ്പ എ​ഴു​തി​ത്ത​ള്ളാത്തത്‍ ? 68,607 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി​യ നടപടിയെ വിമർശിച്ച് ബോളിവുഡ് താരം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 50 വ​ലി​യ കു​ടി​ശി​ക​ക്കാ​രു​ടെ 68,607 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി​യ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ബോ​ളി​വു​ഡ് താ​രം റി​ച്ച ഛദ്ദ. ​

ആ​ർ​ബി​ഐ എ​ന്തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രു​ടെ​യും വാ​യ്പ എ​ഴു​തി​ത്ത​ള്ള​ാ ത്തതെന്നാ​യി​രു​ന്നു റി​ച്ച​യു​ടെ ചോ​ദ്യം. ട്വി​റ്റ​റി​ൽ കൂ​ടി​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ട്വീ​റ്റി​നെ​ത്തു​ട​ർ​ന്ന് താ​ര​ത്തി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യ​പ​ക സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ്.

കിം​ഗ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പേ​രി​ൽ ആ​യി​ര​ങ്ങ​ൾ തു​ല​ച്ച മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ, വ​ജ്ര​വ്യാ​പാ​രി​ക​ളാ​യ മെ​ഹു​ൽ ചോ​ക്സി, ജ​തി​ൻ മേ​ത്ത, റോ​ട്ടോ​മാ​ക് ഗ്രൂ​പ്പി​ന്‍റെ വി​ക്രം കോ​ഠാ​രി തു​ട​ങ്ങി​യ​വ​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​പ്പോ​ൾ പ​ത​ഞ്ജ​ലി ഗ്രൂ​പ്പ് കൈ​വ​ശ​പ്പെ​ടു​ത്തി​യ രു​ചി സോ​യ​യു​ടെ ക​ട​വും എ​ഴു​തി​ത്ത​ള്ളി​യി​ട്ടു​ണ്ട്. സാ​കേ​ത് ഗോ​ഖ​ലെ വി​വ​രാ​കാ​ശ​പ്ര​കാ​രം റി​സ​ർ​വ് ബാ​ങ്കി​ൽ അ​പേ​ക്ഷി​ച്ച​പ്പോ​ൾ ന​ൽ​കി​യ ഉ​ത്ത​ര​ത്തി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ഉ​ള്ള​ത്.

മെ​ഹു​ൽ ചോ​ക്സി​യു​ടെ ഗീ​താ​ഞ്ജ​ലി ജെം​സ്, ഗി​ലി ഇ​ന്ത്യ, ന​ക്ഷ​ത്ര ബ്രാ​ൻ​ഡ്സ് എ​ന്നീ ക​ന്പ​നി​ക​ളു​ടെ മൊ​ത്തം 8048 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി. ജ​തി​ൻ മേ​ത്ത​യു​ടെ വി​ൻ​സം ഡ​യ​ണ്ട്സി​ന്‍റെ (പ​ഴ​യ സു-​രാ​ജ് ഡ​യ​മ​ണ്ട്സ്) 4076 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി.

മ​ല്യ​യു​ടെ കിം​ഗ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ 1943 കോ​ടി രൂ​പ, രു​ചി സോ​യ​യു​ടെ 2212 കോ​ടി രൂ​പ, സ​ന്ദീ​പ് ജു​ൻ​ജു​ൻ​വാ​ല​യും സ​ഹോ​ദ​ര​ന്മാ​രും ന​ട​ത്തി​യി​രു​ന്ന ബ​സ്മ​തി അ​രി ക​യ​റ്റു​മ​തി സ്ഥാ​പ​ന​മാ​യ റൈ ​അ​ഗ്രോ​യു​ടെ 4314 കോ​ടി, റോ​ട്ടോ​മാ​ക് ഗ്ലോ​ബ​ലി​ന്‍റെ 2850 കോ​ടി, പ​ഞ്ചാ​ബി​ൽ ജി​തേ​ന്ദ്ര​സിം​ഗും കു​ടും​ബ​വും ന​ട​ത്തി​യി​രു​ന്ന കു​ഡോ​സ് കെ​മീ എ​ന്ന ഔ​ഷ​ധ​ക്ക​ന്പ​നി​യു​ടെ 2326 കോ​ടി, വി​ജ​യ് ചൗ​ധ​രി എ​ന്ന​യാ​ൾ തു​ട​ങ്ങി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി സൂം ​ഡെ​വ​ല​പ്പേ​ഴ്സി​ന്‍റെ 2012 കോ​ടി, ജ​തി​ൻ മേ​ത്ത​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ക​ന്പ​നി ഫോ​റെ​വ​ർ പ്രെ​ഷ്യ​സ് ജ്വ​ല്ല​റി​യു​ടെ 1962 കോ​ടി എ​ന്നി​ങ്ങ​നെ എ​ഴു​തി​ത്ത​ള്ളി​യ​വ​യു​ടെ പ​ട്ടി​ക നീ​ളു​ന്നു.

ഉത്തരം പറയാതെ ധനമന്ത്രി

രാ​ഹു​ൽ ഗാ​ന്ധി ഈ ​പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ടു ലോ​ക്സ​ഭ​യി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ ധ​ന​മ​ന്ത്രി ഉ​ത്ത​രം ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. മാ​ർ​ച്ച് 16ന് ​ലോ​ക്സ​ഭ​യി​ൽ താ​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ 50 ബാ​ങ്ക് ക​ള്ള​ൻ​മാ​രു​ടെ വി​വ​രം ചോ​ദി​ച്ചി​രു​ന്നു.

പ​ക്ഷേ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​തി​നു​ത്ത​രം ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ബി​ജെ​പി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ നി​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ പേ​ര് ആ​ർ​ബി​ഐ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്നു. ഇ​തു​കൊ​ണ്ടാ​ണ് സ​ത്യം അ​വ​ർ മ​റ​ച്ചു​വെ​ച്ച​തെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

രാ​ജ്യ​ത്ത് ക​ർ​ഷ​ക​ർ​ക്കും മ​റ്റും ക​ടാ​ശ്വാ​സം ന​ൽ​കാ​ൻ ഗ​വ​ൺ​മെ​ന്‍റും ബാ​ങ്കു​ക​ളും ത​യാ​റ​ല്ലാ​ത്ത​പ്പോ​ഴാ​ണ് ബാ​ങ്കു​ക​ളെ പ​റ്റി​ച്ച​വ​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്.

ക​ടം എ​ഴു​തി​ത്ത​ള്ളു​ന്പോ​ൾ ബാ​ങ്കി​ന്‍റെ ലാ​ഭ​ന​ഷ്‌​ട ക​ണ​ക്കി​ൽ​നി​ന്ന് അ​തു മാ​റ്റു​ന്നു എ​ന്നേ​യു​ള്ളൂ. തു​ക ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രും. തു​ക കി​ട്ടു​ന്പോ​ൾ അ​തു ബാ​ങ്കി​നു ലാ​ഭ​മാ​യി രേ​ഖ​പ്പെ​ടു​ത്തും.

ക​ടം തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​വ​രു​ടെ ബാ​ധ്യ​ത എ​ഴു​തി​ത്ത​ള്ള​ലി​ന്‍റെ പേ​രി​ൽ ഇ​ല്ലാ​താ​കു​ന്നി​ല്ല. നേ​ര​ത്തെ​യും ചൈ​ന വൈ​റ​സ് ഗോ ​ബാ​ക്ക് എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ ബി​ജെ​പി നേ​താ​വി​നെ റി​ച്ച ഛദ്ദ ​വി​മ​ർ​ശി​ച്ചി​രു​ന്നു.

കൊ​റോ​ണ വൈ​റ​സ് രോ​ഗം ലോ​കം മു​ഴു​വ​നും പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വാ​ഹം മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് ന​ടി റി​ച്ച ഛദ്ദ​യും ന​ട​ന്‍ അ​ലി ഫ​സ​ലും. ഈ ​ഏ​പ്രി​ൽ 15ന് ​ന​ട​ക്കേ​ണ്ട വി​വാ​ഹ​മാ​ണ് കൊ​വി​ഡ് 19ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റൊ​രു ദി​വ​സ​ത്തി​ലേ​ക്ക് മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment