വൈക്കത്തെ ‘ലക്ഷ്യ’യുടെ ലക്ഷ്യം തെറ്റിയിട്ട് രണ്ടാഴ്ച;  യാത്രക്കാർ ദുരിതത്തിൽ; തകരാറിനെക്കുറിച്ച് ചോദിച്ചാൽ ഉദ്യോഗസ്ഥരുടെ മറുപടിയിങ്ങനെ

വൈ​ക്കം: പാ​ണാ​വ​ള്ളി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ബോ​ട്ട് ‘ല​ക്ഷ്യ’ യ​ന്ത്ര ത്തക​രാ​റി​നെ തു​ട​ർ​ന്ന് വൈ​ക്കം ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടിട്ട് ര​ണ്ടാ​ഴ്ച​യാ​കു​ന്നു. ഒ​രു കോ​ടി​യി​ല​ധി​കം വി​നി​യോ​ഗി​ച്ച് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ല​ക്ഷ്യ എ​ന്ന പേ​രി​ൽ നി​ർ​മി​ച്ച അ​ഞ്ചു ബോ​ട്ടു​ക​ളി​ലൊ​ന്നാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ പ്രൊ​പ്പ​ല്ല​ർ ഉ​റ​പ്പി​ക്കു​ന്ന ബ്രാ​ക്ക​റ്റി​നു ത​ക​രാ​റു സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മാ​റ്റി​യി​ട്ട​ത്.​

ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ത​ക​രാ​റു സം​ഭ​വി​ച്ച​തി​നാ​ൽ ക​ര​യ്ക്ക് ക​യ​റ്റി കേ​ടു​പാ​ടു നീ​ക്ക​ണം.​ ആ​ല​പ്പു​ഴ​യി​ലെ ഡോ​ക്കി​ൽ മ​റ്റൊ​രു ബോ​ട്ടി​ന്‍റെ അ​റ്റ​കുറ്റപ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ്ഥ​ല​പ​രി​മി​തി മൂ​ല​മാ​ണ് ല​ക്ഷ്യ​യു​ടെ ത​ക​രാ​റു പ​രി​ഹ​രി​ക്ക​ൽ നീ​ളു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കാ​യ​ലി​ലെ ബോ​ട്ടു​ചാ​ലി​ൽ പ​ല​യി​ട​ത്തും മ​ണ​ൽ​തി​ട്ട അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ചും മ​ണ്ണി​ൽ ബോ​ട്ടു​റ​ച്ചു​മാ​ണ് മി​ക്ക​പ്പോ​ഴും ബോ​ട്ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത്. ല​ക്ഷ്യ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts