മെ​സി​ക്കു സ്വാ​ഗ​തം: ലാ​പോ​ര്‍​ട്ട

ബാ​ഴ്‌​സ​ലോ​ണ: അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ല​യ​ണ​ല്‍ മെ​സി​ക്കാ​യി എ​പ്പോ​ഴും വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ക​യാ​ണെ​ന്ന് സ്പാ​നി​ഷ് ക്ല​ബ് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹ്വാ​ന്‍ ലാ​പോ​ര്‍​ട്ട.

ബാ​ഴ്‌​സ​യ്ക്കാ​യി 778 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 672 ഗോ​ള്‍ മെ​സി നേ​ടി​യി​രു​ന്നു. ട്രി​ബ്യൂ​ട്ട് മ​ത്സ​ര​വും ക്ല​ബ്ബി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ല്‍​പ്പ​വും മെ​സി അ​ര്‍​ഹി​ക്കു​ന്നു​ണ്ടെ​ന്നും ലാ​പോ​ര്‍​ട്ട കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലാ​ഡി​സ്ലാ​വൊ കു​ബാ​ല, ജോ​ഹാ​ന്‍ ക്രൈ​ഫ് എ​ന്നി​വ​രു​ടെ ശി​ല്‍​പ്പ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ ഇ​തു​വ​രെ​യു​ള്ള​ത്.

Related posts

Leave a Comment