യു​എ​സ് ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി ജോ ​കെ​ന്‍റ് രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​സ് ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി ജോ ​കെ​ന്‍റ് രാ​ജി​വ​ച്ചു. ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​റാ​നെ​തി​രേ ന​ട​ത്തു​ന്ന യു​ദ്ധ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ മ​നഃ​സാ​ക്ഷി അ​നു​വ​ദി​ക്കു​ന്നി​ല്ല​ന്ന് അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

“ഇ​റാ​ൻ ന​മ്മു​ടെ രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യ​ല്ല. ഇ​സ്ര​യേ​ലി​ന്‍റെ​യും അ​വ​രു​ടെ ശ​ക്ത​മാ​യ അ​മേ​രി​ക്ക​ൻ ലോ​ബി​യു​ടെ​യും സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നാം ​യു​ദ്ധം ആ​രം​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ണ്”- ജോ ​കെ​ന്‍റ് കു​റി​ച്ചു. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്നു രാ​ജി​വ​യ്ക്കു​ന്ന ഏ​റ്റ​വും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ദ്ദേ​ഹം. കെ​ന്‍റി​ന്‍റെ രാ​ജി​യി​ൽ വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചി​ല്ല.

തീ​വ്ര വ​ല​തു​പ​ക്ഷ​വു​മാ​യി ബ​ന്ധ​മു​ള്ള കെ​ന്‍റ് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി​യാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​ന​ത്തെ ഡെ​മോ​ക്രാ​റ്റു​ക​ൾ എ​തി​ർ​ത്തി​രു​ന്നു.

Related posts

Leave a Comment