വെടി കൊണ്ടു ചത്താലും ശരി ബിയര്‍ കളയുന്ന പ്രശ്‌നമില്ല, ലണ്ടന്‍ ഭീകരാക്രമണത്തിനിടെ കുടിച്ചുകൊണ്ടിരുന്ന ബിയര്‍ കളയാതെ ഓടി രക്ഷപ്പെടുന്ന യുവാവ് മലയാളിയെന്ന് അഭ്യൂഹം, ദുരന്തത്തിലും ചിരിച്ചുമറിഞ്ഞ് ലോകം

landonലോകത്ത് എന്തു സംഭവം നടന്നാലും ഒരു മലയാളിയുടെ സാന്നിധ്യം അവിടെ ഉണ്ടാകും. ലണ്ടനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദി ആക്രമണത്തിലും അങ്ങനെയൊരു മലയാളി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ക്ഷമിക്കണം അയാള്‍ ഭീകരവാദികളുടെ കൂട്ടത്തില്‍പ്പെട്ട ആളല്ല, മറിച്ച് പേടിച്ചോടുന്ന ആളുകളിലൊരാളാണ്. ആള്‍ക്കാര്‍ ഓടി രക്ഷപ്പെടുന്നവര്‍ക്ക് ഇടയിലൂടെ കുടിച്ചു കൊണ്ടിരുന്ന ബീയറും അത് അല്‍പ്പം പോലും പോകാതെ നിറച്ചുവെച്ച അവസ്ഥയിലുള്ള ഗഌസുമായി ഓടിയ യുവാവാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരം. ഇയാള്‍ ഇന്ത്യക്കാരനാണെന്നും മലയാളിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനത്തിനു പിന്നാലെ ബോറോ ഹൈ സ്ട്രീറ്റിലൂടെ ഓടി രക്ഷപ്പെടുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ബിയര്‍ ഗ്ലാസും പിടിച്ച് തന്റെ സുഹൃത്തിനൊപ്പം ഓടി രക്ഷപ്പെടുന്ന ചുവപ്പ് ടീ ഷര്‍ട്ടു ധരിച്ചയാളുടെ ദൃശ്യം ദുരന്തത്തിന്റെ ഭീതിക്കും ദൈന്യതയ്ക്കും ഇടയില്‍ അനേകരിലേക്കാണ് ചിരി പടര്‍ത്തിയിരിക്കുന്നത്. സ്‌കൈ ന്യൂസായിരുന്നു ദൃശ്യം പുറത്തു വിട്ടത്. തൊട്ടു പിന്നാലെ തന്നെ ട്വിറ്ററില്‍ ട്രോളുകളുടെ പെരുമഴയാണ്. വന്‍ ദുരന്തത്തെ അതിജീവിച്ച് മണിക്കൂറുകള്‍ക്കകം ലണ്ടനില്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കേ തമാശദൃശ്യം ഇപ്പോള്‍ അനേകരിലേക്കാണ് എത്തിയത്.

ചിരിപ്പിക്കുന്ന കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. തീവ്രവാദി ആക്രമണം ഉണ്ടായാലും പൈന്റ് വിടാനാകുമോ? ഒരു ബ്രിട്ടീഷുകാരന്റെ സ്പിരിറ്റിന്റെ യഥാര്‍ത്ഥ അടയാളം” എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ”ഒഴിപ്പിക്കലൊക്കെ ശരി തന്നെ. പക്ഷേ ആറ് പൗണ്ട് വില വരുന്ന ബിയറിന്റെ ഒരു പൈന്റാണ് ഇത്. ഓടുന്നെങ്കില്‍ അതുമായിട്ട് ഓടും” എന്ന് വേറൊരാള്‍ കുറിച്ചു.

Related posts