കോർപ്പറേറ്റ് ജോലികൾ പലപ്പോഴും സമ്മർദം നിറഞ്ഞതാകും. ജോലി ഭാരവും ടെൻഷനുമെല്ലാം വളരെക്കൂടുതലായിരിക്കും. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രി 12:15 -ന് തിരക്കേറിയ റോഡിൽ ബൈക്കിന് മുകളിൽ ലാപ്ടോപ്പ് വച്ചുകൊണ്ട് ഒരു യുവാവ് ജോലി ചെയ്യുകയാണ്. ‘രാത്രി 12 മണിക്ക് ബൈക്കിലിരുന്ന് പ്രണയിക്കുകയല്ല, ലാപ്ടോപ്പിൽ ഫിനാൻസ് കാര്യങ്ങൾ നോക്കുകയാണ്’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചു.
യുവാവ് തിടുക്കത്തിൽ ജോലി ചെയ്യുകയാണ്. വീഡിയോ എടുക്കുന്ന വ്യക്തി യുവാവിനോട് പലതും ചോദിക്കുന്നുണ്ട്. എന്നാൽ അതിനെല്ലാം ഒരു ചിരി മാത്രമാണ് യുവാവിന്റെ മറുപടി. ലാപ്ടോപ്പിന്റെ വെളിച്ചത്തിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ആ യുവാവ് ഇന്ത്യൻ കോർപ്പറേറ്റിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ഇത്രയും കഷ്ടപ്പെടുന്നതിന് ശന്പളം കൂടുതൽ എന്തെങ്കിലും നിനക്ക് കിട്ടുന്നുണ്ടോ എന്ന് ആശങ്ക അറിയിച്ചവരും ചെറുതല്ല. സഹോദരാ, ദയവായി വീട്ടിൽ പോയി ഉറങ്ങൂ’ എന്ന ഉപദേശം നൽകിയവരും ചെറുതല്ല.
