കോ​ൺ​ഗ്ര​സ് എ​ഴു​തി​യ തി​ര​ക്ക​ഥ; ത​ന്നെ വേ​ട്ട​യാ​ടു​ന്ന​ത് തോ​ൽ​ക്കു​മെ​ന്നു​ള്ള ഭ​യം കൊ​ണ്ട്; കോ​ഴ ആ​രോ​പ​ണ​ത്തെ ഉ​ണ്ട​യി​ല്ലാ വെ​ടി​യെ​ന്ന് പ​രി​ഹ​സി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: വോ​ട്ടി​ന് പണം നൽകിയെന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് പാ​ല​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ൻ. ത​ന്നെ വേ​ട്ട​യാ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​ത്യേ​കം തി​ര​ക്ക​ഥ ത​യാ​റാ​ക്കി വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

താ​ൻ ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​ത് കാ​ൻ​സ​ർ രോ​ഗി​യെ കാ​ണാ​നാ​ണ്. അ​പ്പോ​ൾ ഒ​രു സം​ഘം ആ​ളു​ക​ൾ കാ​റി​ൽ പി​ന്തു​ട​ർ​ന്നി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ ​കാ​റി​ലു​ണ്ടാ​യി​രു​ന്നു ചെ​റു​പ്പ​ക്കാ​ര​ൻ മോ​ശ​മാ​യി ആം​ഗ്യം കാ​ണി​ച്ച​തി​നാ​ലാ​ണ് താ​ൻ ത​ന്‍റെ കാ​റി​ൽ​നി​ന്നും ഇ​റ​ങ്ങി ചെ​ന്ന് ആ ​യു​വാ​വി​നെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. ആ ​കാ​റി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന വി​നേ​ഷ് ഉ​ണ്ടാ​യി​രു​ന്നു.

മോ​ശ​മാ​യ രീ​തി​യി​ലും വൃ​ത്തി​ക്കെ​ട്ട രീ​തി​യി​ലും ഏ​തോ​രു സ്ത്രീ​യും വേ​ദ​നി​ക്കു​ന്ന രീ​തി​യി​ലു​മാ​ണ് ആ ​കാ​റി​ലു​ണ്ടാ​യി​രു​ന്നു യു​വാ​വ് പ്ര​തി​ക​രി​ച്ച​ത്.

ആ ​അ​മ്മ​യ്ക്ക് പ​ണം ന​ൽ​കി​യ​ത് വി​നേ​ഷി​നോ​പ്പം കാ​റി​ലെ​ത്തി​യ യു​വ​തി​യാ​യി​രി​ക്കു​മെ​ന്നും ശോ​ഭ ആ​രോ​പി​ച്ചു. ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ എ​ല്ലാം ഉ​ണ്ട​യി​ല്ലാ വെ​ടി​യാ​ണെ​ന്നും ശോ​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment