ദേശീയ സീനിയര്‍ വോളിബോള്‍: കേരളത്തിനു കിരീടം

ഭു​വ​നേ​ശ്വ​ര്‍: 68-ാമത് ദേ​ശീ​യ സീ​നി​യ​ര്‍ വോ​ളി​ബോ​ള്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന് കി​രീ​ടം. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ളം ഫൈ​ന​ലി​ല്‍ റെ​യി​ല്‍വേ​സി​നെ ത​ക​ര്‍ത്തു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. സ്‌​കോ​ര്‍: 25-18, 25-14, 25-13.

മ​ഹാ​രാ​ഷ്‌ട്രയെ തോ​ല്‍പ്പി​ച്ചാ​ണ് കേ​ര​ളം ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ളം സെ​മി​ഫൈ​ന​ലി​ല്‍ പു​റ​ത്താ​യി​രു​ന്നു. റെ​യി​ല്‍വേ​സി​നോ​ടാ​ണ് തോ​റ്റ​ത്. സ്‌​കോ​ര്‍: 25-23 25-21, 25-23.ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രു സെ​റ്റു പോ​ലും ന​ഷ്ട​മാ​ക്കാ​തെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ കി​രീ​ടനേ​ട്ടം.

ക​ഴി​ഞ്ഞ​വ​ര്‍ഷം ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ചാ​ന്പ്യ​ന്‍ഷി​പ്പി​ല്‍ റെ​യി​ല്‍വേ​യെ തോ​ല്‍പി​ച്ചു കി​രീ​ട​മു​യ​ര്‍ത്തി​യ കേ​ര​ളം ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ന്‍റെ ഫൈ​ന​ലി​ലും റെ​യി​ല്‍വേ​യ്ക്കു മേ​ല്‍ ആ​ധി​കാ​രി​ക വി​ജ​യം നേ​ടി​യ​താ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കി​രീ​ട​വ​ഴി​യി​ല്‍ വീ​ണ്ടും റെ​യി​ല്‍വേ​യെ ത​ക​ര്‍ത്ത​ത്.

അ​ഞ്ജു ബാ​ല​കൃ​ഷ്ണ​ന്‍ ന​യി​ക്കു​ന്ന കേ​ര​ളം ഒ​റ്റ സെ​റ്റു​പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ക്വാ​ര്‍ട്ട​റി​ല്‍ ഹി​മാ​ച​ല്‍പ്ര​ദേ​ശി​നെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. ഡോ. ​സി.​എ​സ്. സ​ദാ​ന​ന്ദ​നാ​ണ് കേ​ര​ള ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

Related posts