ഇത്രയും സുരക്ഷിതമായി മുമ്പൊരിക്കലും തോന്നിയിട്ടില്ല… ഹൈദരാബാദിലെ രാത്രികാല യാത്ര മനോഹരവും സുരക്ഷിതവുമാണെന്ന് വാനോളം പുകഴ്ത്തി യുവതി

ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും സു​ര​ക്ഷി​ത​ത്വ​ത്തെ​യും പു​ക​ഴ്ത്തി​കൊ​ണ്ട് യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ൽ. ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ലൂ​ടെ രാ​ത്രി​യി​ൽ ന​ട​ന്നു പോ​യ അ​നു​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചു.

ലീ​ഷ എ​ന്ന യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഭം​ഗി​യെ​ക്കു​റി​ച്ച് വ​ർ​ണി​ക്കു​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ഒ​രി​ക്ക​ലെ​ങ്കി​ലും വ​ന്ന് കാ​ണ​ണം എ​ന്നും ഇ​വി​ടെ വ​രു​ന്ന​തി​നു മു​ന്പ് മും​ബൈ​യി​ൽ താ​മ​സി​ക്ക​ണം എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം എ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി.

ജോ​ലി​ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വ​ന്ന ലീ​ഷ, ഒ​രു ദി​വ​സം രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് 11 മ​ണി​ക്ക് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ താ​ൻ സു​ര​ക്ഷി​ത​യാ​യി​രു​ന്നു​വെ​ന്നും, മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​തു​പോ​ലെ ത​നി​ക്കു ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്നും, ഹൈ​ദ​രാ​ബാ​ദ് വ​ള​രെ സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​ണെ​ന്നും യു​വ​തി പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ൽ വ​ള​രെ ന​ല്ല മ​നു​ഷ്യ​രാ​ണെ​ന്നും, മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ന​ഗ​രം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്നും, രാ​ത്രി​യി​ൽ സു​ര​ക്ഷി​ത​യാ​യി​രു​ന്നു​വെ​ന്നും, താ​ൻ ഇ​തു​വ​രെ വി​ചാ​രി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നി​ല്ലെ​ന്നും യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

രാ​ത്രി​യി​ൽ നാ​ലു കി​ലോ​മീ​റ്റ​ർ ഒ​റ്റ​യ്ക്ക് ന​ട​ന്ന​പ്പോ​ൾ ഇ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​മാ​യി മു​ന്പൊ​രി​ക്ക​ലും അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന അ​ടി​കു​റ​പ്പാ​ണ് യു​വ​തി വീ​ഡി​യോ​യ്ക്ക് ന​ല്കി​യി​രി​ക്കു​ന്ന​ത്. സ​മ്മി​ശ്ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ല​രും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ടും ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തെ പ്ര​സം​ശി​ച്ചു​കൊ​ണ്ടും രം​ഗ​ത്തെ​ത്തി.

 

 

Related posts

Leave a Comment