നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ഏ​പ്രി​ൽ 28-ന് ​സം​സ്ഥാ​ന ഹ​ർ​ത്താ​ൽ; കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വാ​ദം പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ; മ​ര​ണ​ത്തി​ൽ ക​ടു​ത്ത ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ 28-ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും.

നി​തി​ൻ രാ​ജ് ആ​ക്ഷ​ൻ കൗ​ൺ​സി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും അ​തി​ൽ ക​ടു​ത്ത ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ക്കു​ന്നു.

നി​തി​ൻ രാ​ജി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്തു എ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഡോ. ​റാം, ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക, മ​രി​ച്ച വി​ദ്യാ​ർ​ത്ഥി​യു​ടെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കു​ക, വി​ദ്യാ​ർ​ഥി പീ​ഡ​നം പ​തി​വാ​യ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​ജ് ഏ​പ്രി​ൽ പ​ത്തി​നാ​ണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​വും ജാ​തീ​യ അ​ധി​ക്ഷേ​പ​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ എ​സ്‌​സി/​എ​സ്ടി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​ർ ഇ​തു​വ​രെ പി​ടി​യി​ലാ​യി​ട്ടി​ല്ല.

ലോ​ൺ ആ​പ്പ് ത​ട്ടി​പ്പാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വാ​ദം പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment