ഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? വിവാഹവും ഹണിമൂണും കഴിഞ്ഞതിനു ശേഷം ലച്ചുവിനെക്കുറിച്ച് ഒരു വിവരവുമില്ല; പരമ്പരയെച്ചൊല്ലി വിവാദപരമ്പര…

മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഉപ്പും മുളകും. പതിവ് പരമ്പരയില്‍ നിന്നും വ്യത്യസ്ഥമായി ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാഭാവിക ചിത്രീകരണം പോലെയാണ് ഈ പരമ്പര എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ ഈ പരമ്പരയെ ചുറ്റിപ്പറ്റി പുറത്തു വരുന്നത്.

പരിപാടിയില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ഉപ്പും മുളകില്‍ ലച്ചുവായി എത്തുന്നത്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള പരമ്പര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് യുവനടന്‍ ഷെയ്ന്‍ നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട സമയത്താണ് നായികാ നായകന്‍ ഫെയിം ഡെയിന്‍ ഡേവിസ് പരമ്പരയില്‍ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും. പിന്നീട് വിവാഹത്തിന്റെ എപ്പിസോഡുകള്‍ ആഘോഷമാക്കിയെങ്കിലും ലച്ചുവിന്റെ പിന്മാറ്റത്തെക്കുറിച്ച് അന്നേ ചര്‍ച്ചകള്‍ വന്നു തുടങ്ങിയിരുന്നു.

ആര്‍ഭാടപൂര്‍വ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡല്‍ഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങള്‍ക്കാണ് പിന്നീട് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ഇതിനെപ്രതി നിരവധി ചര്‍ച്ചകളും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയ വഴി നടത്തി. സാധാരണ ഒരു സീരിയലില്‍ നിന്നും താരങ്ങള്‍ പിന്മാറുമ്പോള്‍ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്പരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വര്‍ധിച്ചിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി.

ജൂഹി രുസ്തഗി പരമ്പരയില്‍ നിന്നു പിന്മാറിയെന്നും താരത്തിനെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. ഒരു പക്ഷേ ഈ ഗോസിപ്പുകള്‍ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താല്‍ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും.
രാജസ്ഥാന്‍ സ്വദേശി രഗവീര്‍ ശരണ്‍ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി. പരമ്പരയുടെ തുടക്കം മുതലുള്ള താരത്തിനെ മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമാണ്. സോഷ്യല്‍ മീഡിയയിലും നിരവധി ആളുകള്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

Related posts