സത്യം പറഞ്ഞാല്‍ ഇനിഉപ്പും മുളകിലേക്കും ഇല്ല ! പപ്പയുടെ ഫാമിലിയില്‍ നിന്ന് നല്ല പ്രഷര്‍ ഉണ്ടായിരുന്നു; എല്ലാം വെളിപ്പെടുത്തി ജൂഹി രുസ്തഗി…

ലച്ചുവിനെ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. ഉപ്പും മുളകും ആയിരം എപ്പിസോഡ് പിന്നിട്ടതിനു പിന്നാലെ പരമ്പരയില്‍ ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി രുസ്തഗി അപ്രത്യക്ഷയായതിനെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രേക്ഷകരുടെ സംശയങ്ങളെല്ലാം ജൂഹി തന്നെ ഇപ്പോള്‍ ദൂരീകരിച്ചിരിക്കുകയാണ്. ഇനി താന്‍ ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠിത്തം മുടങ്ങുന്നതാണ് അതിനു കാരണമെന്നും ജൂഹി വ്യക്തമാക്കി. ‘ഞാന്‍ പുറത്തിറങ്ങുമ്പോള്‍ പൊതുവേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ. അത് പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല’ ‘ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു. പരമ്പരയില്‍ നിന്നു പിന്മാറണമെന്നായിരുന്നു അവരുടെയെല്ലാം ആഗ്രഹം.…

Read More

ഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? വിവാഹവും ഹണിമൂണും കഴിഞ്ഞതിനു ശേഷം ലച്ചുവിനെക്കുറിച്ച് ഒരു വിവരവുമില്ല; പരമ്പരയെച്ചൊല്ലി വിവാദപരമ്പര…

മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഉപ്പും മുളകും. പതിവ് പരമ്പരയില്‍ നിന്നും വ്യത്യസ്ഥമായി ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാഭാവിക ചിത്രീകരണം പോലെയാണ് ഈ പരമ്പര എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ ഈ പരമ്പരയെ ചുറ്റിപ്പറ്റി പുറത്തു വരുന്നത്. പരിപാടിയില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ഉപ്പും മുളകില്‍ ലച്ചുവായി എത്തുന്നത്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള പരമ്പര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്.…

Read More

ഒന്നും രണ്ടും മൂന്നും പൊട്ടി ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം ! തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ലച്ചു എന്ന ജൂഹി

ജൂഹി രസ്തഗി എന്നു പറഞ്ഞാല്‍ ആരും പെട്ടെന്ന് മനസ്സിലാക്കുകയില്ല. എന്നാല്‍ ലച്ചു എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടെന്നു മനസ്സിലാകും. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയാണ് ലച്ചു അഥവാ ജൂഹി പ്രശസ്തയാകുന്നത്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയാണ് ലച്ചു ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തന്റെ നാലാമത്തെ പ്രണയമാണെന്ന് ലച്ചു പറയുമ്പോള്‍ ആളുകളുടെ ഞെട്ടല്‍ ഇരട്ടിയാകും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്‍. ‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’ ജൂഹി പറഞ്ഞു. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.…

Read More