മൂന്നു വര്‍ഷത്തെ കടുത്ത പ്രണയത്തിനു ശേഷം നൈസായി ഒഴിവാക്കി ! മുങ്ങി നടന്ന കാമുകനെ ഒടുവില്‍ കണ്ടു കിട്ടിയപ്പോള്‍ കാമുകി കൊടുത്തത് എട്ടിന്റെ പണി;പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഇങ്ങനെ…

മൂന്നു വര്‍ഷം പ്രണയിച്ച ശേഷം മുങ്ങിയ കാമുകനു നേരെ കത്തിവീശി പെണ്‍കുട്ടി. പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയെ പ്രണയിച്ചു വഞ്ചിച്ച ശേഷം ഏറെ നാളായി മുങ്ങി നടന്ന കാമുകനെ ബസ് സ്റ്റാന്‍ഡില്‍ കണ്ടതോടെ ക്ഷുഭിതയായ പെണ്‍കുട്ടി ഇയാള്‍ക്ക് നേരെ കത്തി വീശുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം.

മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ യുവാവ് നൈസായി കാമുകിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ കണ്ണില്‍പെടാതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിര്‍ത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാര്‍ ഇവര്‍ക്കടുത്തേക്ക് എത്തി.

ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍ ഒട്ടേറെപ്പേര്‍ സംഭവം ശ്രദ്ധിച്ചതോടെ യുവാവും കൂട്ടുകാരും ഓടിമറഞ്ഞു. തുടര്‍ന്നു ബാഗില്‍ കത്തി ഒളിപ്പിച്ച പെണ്‍കുട്ടി ബസ് പാര്‍ക്കു ചെയ്യുന്ന ഭാഗത്തേക്ക് പോയി. അല്‍പസമയത്തിനുശേഷം വീണ്ടും സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പിങ്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടുകാരെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയ ശേഷം വിട്ടയച്ചു.

Related posts