ഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? വിവാഹവും ഹണിമൂണും കഴിഞ്ഞതിനു ശേഷം ലച്ചുവിനെക്കുറിച്ച് ഒരു വിവരവുമില്ല; പരമ്പരയെച്ചൊല്ലി വിവാദപരമ്പര…

മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഉപ്പും മുളകും. പതിവ് പരമ്പരയില്‍ നിന്നും വ്യത്യസ്ഥമായി ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാഭാവിക ചിത്രീകരണം പോലെയാണ് ഈ പരമ്പര എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ ഈ പരമ്പരയെ ചുറ്റിപ്പറ്റി പുറത്തു വരുന്നത്. പരിപാടിയില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ഉപ്പും മുളകില്‍ ലച്ചുവായി എത്തുന്നത്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള പരമ്പര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്.…

Read More

എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ് ! 2 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു;അതെല്ലാം എന്റെ കുഞ്ഞു അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്;കേശുവിനെക്കുറിച്ച് മനസ്സു തുറന്ന് മാതാവ്…

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും കുസൃതിക്കുടുക്കയായ കേശുവിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചേച്ചിയോടും ചേട്ടനോടും വഴക്ക് പിടിച്ചും സ്‌നേഹം കൂടിയും, കുഞ്ഞനുജത്തിയെ സ്‌നേഹിച്ചും. അച്ഛനും അമ്മയ്ക്കും നല്ലമകനായിട്ടും ഉപ്പും മുളകിലും കേശു നിറയുമ്പോള്‍ കയ്പ് നിറഞ്ഞൊരു ബാല്യകാലമുണ്ട് ഈ കുരുന്നിന്. ആ സംഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് കേശുവിന്റെ അമ്മ ബീന. എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ്. 12 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു. അത് വീട് വയ്ക്കാനും, മറ്റാവശ്യങ്ങള്‍ക്കുമായി ഞാനും അവന്റെ ഉപ്പയും വാങ്ങിയ കടങ്ങള്‍. അതെല്ലാം എന്റെ കുഞ്ഞ് അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്’ അമ്മ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു തുടങ്ങി.കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത്. ഒരുപാട് അമ്പലങ്ങളും പള്ളികളും കയറിയിറങ്ങിക്കിട്ടിയ മോനാണ് അവന്‍. മണ്ണാറശാലയില്‍ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട്. അങ്ങനെ പറഞ്ഞാല്‍ തീരില്ല അവനെ ലഭിക്കാനായി…

Read More

ആ സംഭവത്തിനു ശേഷം ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നു ! താന്‍ അഭിനയം നിര്‍ത്താന്‍ ആലോചിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ജൂഹി റുസ്തഗി…

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ജൂഹി രുസ്തഗി. എന്നാല്‍ ഇപ്പോഴിതാ ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നതായി ലച്ചു തുറന്നു പറയുകയാണ്. തന്റെ അച്ഛന് താന്‍ അഭിനേത്രിയാവുന്നതിനോട് താല്‍പര്യമായിരുന്നുവെന്നും പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നുവെന്നും പറഞ്ഞ ജൂഹി നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യമെന്നും വ്യക്തമാക്കി. തന്റെ സുഹൃത്ത് വഴിയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് ജൂഹി പറയുന്നു.’സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ക്ലാസ് കട്ട് ചെയ്ത് അവന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് ഈ പരിപാടിയെക്കുറിച്ച് അറിഞ്ഞത്. തുടക്കത്തിലൊക്കെ കാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്റെ പ്രശ്നവുമുണ്ടായിരുന്നു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ നല്ല പിന്തുണ നല്‍കിയതോടെ ഈ പ്രശ്‌നം മാറുകയായിരുന്നു’. ജൂഹി…

Read More

അരുതേ…ട്രോളിക്കൊല്ലരുതേ ! ട്രോളന്മാരോട് അപേക്ഷിച്ച് ലച്ചു ! അപേക്ഷയും ട്രോളാക്കി ട്രോളന്മാര്‍;വീഡിയോ വൈറലാകുന്നു…

ഉപ്പും മുളകും താരം ലച്ചു എന്ന ജൂഹി രുസ്തഗിയെ ട്രോളിക്കൊല്ലുകയാണ് ഇപ്പോള്‍ ട്രോളന്മാര്‍. ജൂഹിയുടെ ഏറ്റവും പുതിയ അഭിമുഖവും ട്രോളന്മാര്‍ക്ക് ഇഷ്ടവിഷയമായിരിക്കുകയാണ്. പുതിയ വീഡിയോയില്‍ ട്രോളന്മാരെ ട്രോളിക്കൊല്ലരുതെന്ന് പറഞ്ഞാണ് ജൂഹി വീഡിയോയില്‍ എത്തുന്നത് തന്നെ. എന്നാല്‍ അതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് ട്രോളന്മാരുടെ ചെയ്തികള്‍. രസകരമായ വീഡിയോയില്‍ ജൂഹി തന്റെ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. പ്രണയത്തെ കുറിച്ചും ഉപ്പും മുളകിനെ കുറിച്ചുമെല്ലാം ജൂഹി വാചാലയാകുന്നുണ്ട്. ഇതിനിടെ തന്നെ പ്രശസ്തയാക്കിയതിന് ട്രോളന്മാര്‍ക്ക് കൈ കൂപ്പി നന്ദി പറയുന്നുമുണ്ട് താരം. എന്നാല്‍ ജൂഹിയുടെ അപേക്ഷയും നന്ദിയും ട്രോളന്മാരെ ട്രോളുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. അഭിമുഖത്തില്‍ ജൂഹി നല്‍കിയ ഉത്തരങ്ങളെ സിനിമ രംഗങ്ങളുമായി ചേര്‍ത്തുവച്ച് രസകരമായ ട്രോളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാതി മലയാളിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛന്‍ രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍…

Read More

ഒന്നും രണ്ടും മൂന്നും പൊട്ടി ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം ! തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ലച്ചു എന്ന ജൂഹി

ജൂഹി രസ്തഗി എന്നു പറഞ്ഞാല്‍ ആരും പെട്ടെന്ന് മനസ്സിലാക്കുകയില്ല. എന്നാല്‍ ലച്ചു എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടെന്നു മനസ്സിലാകും. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയാണ് ലച്ചു അഥവാ ജൂഹി പ്രശസ്തയാകുന്നത്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയാണ് ലച്ചു ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തന്റെ നാലാമത്തെ പ്രണയമാണെന്ന് ലച്ചു പറയുമ്പോള്‍ ആളുകളുടെ ഞെട്ടല്‍ ഇരട്ടിയാകും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്‍. ‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’ ജൂഹി പറഞ്ഞു. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.…

Read More

ഉണ്ണികൃഷ്ണന്‍ പോയാല്‍ ‘ഉപ്പും മുളകും’ വെറും ചപ്പും ചവറുമാകുമെന്ന് ആശങ്ക; മധുരിച്ചിട്ട് ഇറക്കാനും കയ്ച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയില്‍ ചാനല്‍ മേധാവി

ഫ്‌ളവേഴ്‌സ് ചാനലില്‍ സൂപ്പര്‍ഹിറ്റായി പൊയ്‌ക്കൊണ്ടിരുന്ന ഉപ്പും മുളകും സംവിധായകന്റെ മികവായാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു ചാനലിലെ ജനപ്രിയ പരിപാടിയുടെ സംവിധായകനായിരുന്ന ഉണ്ണികൃഷ്ണന്‍ ഒരു സുപ്രഭാതത്തില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ എത്തുകയായിരുന്നു. ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സംവിധായകനെ മാറ്റിയാല്‍ ഉപ്പും മുളകും വെറും ചപ്പും ചവറുമായി തീരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തല്‍ക്കാലത്തേക്ക് സംവിധായകനെ മാറ്റിനിര്‍ത്തുക, നീലുവിനെ ഒഴിവാക്കുന്ന രീതിയില്‍ കഥയില്‍ വഴിത്തിരിവുണ്ടാക്കുക,നായകനെ രണ്ടാമതൊരു വിവാഹം കഴിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ അണിയറ പ്രവര്‍ത്തകരുടെ മനസിലുണ്ട് എന്നാണ് അറിയുന്നത്. പ്രശ്‌നം ഒന്ന് ഒതുങ്ങുമ്പോഴേക്കും ഉണ്ണികൃഷ്ണനെ തിരിച്ചെടുക്കാം എന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്. ‘ഉപ്പുംമുളകും’ സീരിയലില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്ന സംവിധായകനെ മാറ്റാതെ താന്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ നിഷാ സാരംഗ് ഉറച്ചതോടെയാണ് ആരോപണ വിധേയനായ സംവിധായകനെ ഒഴിവാക്കാന്‍ ചാനല്‍ ആലോചിച്ചത്. ചാനലിലെ തന്നെ മറ്റൊരു സംവിധായകനായിരിക്കും പുതിയ ചുമതല. നിഷ സീരിയലില്‍ തുടരുമെന്ന് ചാനല്‍ ഫേസ്ബുക്ക്…

Read More

ഉപ്പും മുളകും സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന് നടി നിഷാ സാരംഗ്; അഭിനയിക്കുന്നതിനിടയില്‍ പോലും സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന്് പ്രേക്ഷകരുടെ സ്വന്തം നീലിമ

ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനെതിരേ കടുത്ത ആരോപണവുമായി സീരിയലില്‍ കേന്ദ്ര കഥാപാത്രമായ നീലിമയെ അവതരിപ്പിക്കുന്ന നടി നിഷാ സാരംഗ്. ഇനി സീരിയലില്‍ അഭിനയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഫ്‌ളവേഴ്‌സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണിയ്ക്കാണ് ‘ഉപ്പും മുളകും’ സംപ്രേഷണം ചെയ്യുന്നത്. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ പറഞ്ഞു. സീരിയലിന്റെ സെറ്റില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നത്…

Read More

ആദ്യ കാലത്ത് പ്രധാന ഉപജീവന മാര്‍ഗം കുടംപുളി വില്‍ക്കലായിരുന്നു; വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി സീരിയല്‍ നടി നിഷ സാരംഗ്

മിനിസ്‌ക്രീനിലെ സൂപ്പര്‍താരമാണ് നിഷ സാരംഗ്. ഫ് ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയാണ് നിഷയെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഉപ്പും മുളകില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. നിഷയുടെ വിവാഹമോചനത്തെ കുറിച്ചു പല കഥകളും ഇതിനിടെ കേട്ടിരുന്നു. താന്‍ സീരിയലില്‍ സജീവമാകും മുന്‍പ് വീട്ടില്‍ കുടംപുളി വിറ്റാണ് ജീവിതചെലവ് നടത്തിയിരുന്നതെന്ന് നിഷ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് താരം. വിവാഹമോചനത്തെക്കുറിച്ച് നിഷ പറയുന്നതിങ്ങനെ…വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അത്. വരന്‍ അപ്പച്ചിയുടെ മകനും. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമ പരമായി അവസാനിപ്പിക്കുകയായിരുന്നു. നിഷ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ…

Read More

സ്വര്‍ഗത്തിലെ കട്ടുറുമ്പായി ബാലു…ഹണിമൂണ്‍ ആഘോഷിക്കുമ്പോഴെങ്കിലും ബാലുവിന് അവരെ സ്വസ്ഥമായി വിട്ടുകൂടെ… ഉപ്പും മുളകും സംഘത്തിന്റെ ലണ്ടന്‍ ചിത്രങ്ങള്‍ വൈറലാവുന്നു…

മെഗാസീരിയലുകള്‍ കണ്ട് കണ്ണീര്‍വാര്‍ത്തു മടുത്ത കുടുംബപ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചുകൊണ്ടെത്തിയ പരമ്പരയാണ് ഉപ്പും മുളകും. ബാലുവും നീലുവും ശിവാനിയും കേശുവും മുടിയനും ലച്ചുവും ഭാസിയും രമയുമൊക്കെ പ്രേക്ഷകരുടെയും കുടുംബത്തിലെ അംഗങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പരമ്പരയിലെ പ്രധാന കഥാപാത്രമായ ബാലുവിന്റെ സുഹൃത്തായ ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബുവും ബാലുവിന്റെ ബന്ധുവായ രമയുടെ വേഷത്തിലെത്തുന്ന വര്‍ഷയും അടുത്തിടെയാണ് വിവാഹിതരായത്. ഉപ്പും മുളകും പരമ്പരയുടെ തിരക്കഥാകൃത്ത് കൂടിയാണ് സുരേഷ് ബാബു. മിനിസ്‌ക്രീന്‍ രംഗത്ത് ഏറെ തിരക്കുള്ള താരം കൂടിയാണ് വര്‍ഷ. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും വര്‍ഷ മുഖം കാണിച്ചിട്ടുണ്ട്. വര്‍ഷയും സുരേഷ് ബാബുവും ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി ലണ്ടനിലേക്ക് പോയിരുന്നു. ഇവരോടൊപ്പം ബാലുവും ശ്രീക്കുട്ടനും കൂടിയുണ്ട്. ബിജു സോപാനമാണ് ബാലുവിനെ അവതരിപ്പിക്കുന്നത്. ശ്രീകുമാറാണ് ശ്രീക്കുട്ടന്റെ വേഷം ചെയ്യുന്നത്. ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടിക്കിടയില്‍ ഇവരുടെ വിവാഹം കാണിച്ചിരുന്നു. പിന്നീട് അത്…

Read More

‘മുടിയന്‍’ ടൂറിലാണ് ഉടനെത്തുമെന്ന് പ്രതീക്ഷിക്കുന്നു; ബാലചന്ദ്രനും സുരേന്ദ്രനും യഥാര്‍ഥ ‘ബ്രോസ്’ തന്നെ; ഉപ്പും മുളകും സീരിയലിന്റെ ആര്‍ക്കും അറിയാത്ത ചില അണിയറ വിശേഷങ്ങള്‍…

  മലയാളികളുടെ യാഥാസ്ഥിതിക സീരിയല്‍ സങ്കല്‍പ്പങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയല്‍. കുടുംബവിഷയങ്ങള്‍ അല്‍പ്പം പോലും ഗിമിക്കുകള്‍ ചേര്‍ക്കാതെ അവതരിപ്പിക്കുന്നതാണ് ഉപ്പും മുളകുമെന്ന ടെലിവിഷന്‍ഷോയെ മലയാളികളുടെ പ്രിയപ്പെട്ടതാക്കിയത്. കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള മലയാളികളെ ആകര്‍ഷിക്കാനും ഈ പരമ്പരയ്ക്കു കഴിഞ്ഞു. ഇതെല്ലാമാണെങ്കിലും ഒരേ കുടുംബത്തിലെ പല അംഗങ്ങളും ഈ സീരിയലില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. നായകന്‍ ബാലുവും സഹോദരന്‍ സുരേന്ദ്രനും തമ്മിലുള്ള ചേര്‍ച്ച സീരിയല്‍ കാണുമ്പോഴെല്ലാം ഇത്രയും ചേര്‍ച്ചയില്‍ ഇവരെ എങ്ങിനെ ഒപ്പിച്ചെന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ ഇരുവരുടെയും ഈ ചേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കുടുംബ ബന്ധം ഉണ്ടെന്നും ബാലുവായി എത്തുന്ന ബിജു സോപാനത്തിന്റെ ഇളയ സഹോദരന്‍ തന്നെയാണ് സുരേന്ദ്രനായി എത്തുന്നയാളെന്നും അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. സാധാരണ ചേട്ടനും അനുജനും ഉള്ള അകല്‍ച്ച പോലും ബിജുവും അനിയനും അഭിനയിക്കുമ്പോള്‍ തോന്നാറില്ല എന്നതാണ് പ്രത്യേകത.…

Read More