ലെ​ന​യു​ടെ ക​രി​യ​ർ മാ​റ്റി​യ വേ​ഷം!

ന​ടി ലെ​ന അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തി​യിട്ടു വ​ർ​ഷ​ങ്ങ​ളാ​യി. സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്ത് എ​ത്തി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഈ ​രം​ഗ​ത്തെ​ത്തി​യ കാലത്തെ അ​തേ ലു​ക്കി​ൽ ത​ന്നെ​യാ​ണ് ന​ടി​ ഇപ്പോ​ഴും.

ലെ​ന​യു​ടെ ഹി​റ്റാ​യ പ​ഴ​യ ആ​ൽ​ബ​ങ്ങ​ൾ ഇ​പ്പോ​ഴും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​വാ​റു​ണ്ട്. എ​ന്നാ​ൽ ന​ടി​യി​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. പ​ഴ​യൊ​രു സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ച​തി​നെ കു​റി​ച്ചാ​ണ് ലെ​ന പ​റ​യു​ന്ന​ത്.

ലെ​ന​യ്ക്കൊ​പ്പം ന​ടി ശ്രീ​വി​ദ്യ​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ത​ന്‍റെ ജീ​വി​തം മാ​റ്റി മ​റി​ച്ച ടെ​ലി​വി​ഷ​ൻ സി​രീ​സാ​ണ് ഓ​മ​ന​ത്തി​ങ്ക​ൾ പ​ക്ഷി. ഇ​ന്ന് രാ​ത്രി 7.30 മു​ത​ൽ വീ​ണ്ടും ഈ ​പ​ര​ന്പ​ര ടെ​ലി​കാ​സ്റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടാ​ണ് ലെ​ന ഇ​ന്ന​ലെ പോ​സ്റ്റ് ഇ​ട്ട​ത്.

ലെ​ന​യു​ടെ പോ​സ്റ്റി​ന് താ​ഴെ സി​നി​മാ താ​ര​ങ്ങ​ള​ട​ക്കം ഒ​രു​പാ​ട്പേ​രാ​ണ് ക​മ​ന്‍റു​ക​ൾ ഇ​ട്ടി​രി​ക്കു​ന്ന​ത്. ഞാ​ൻ പ​ണ്ട് ഇ​ത് ക​ണ്ടി​ട്ടു​ണ്ട്. അ​ടി​പൊ​ളി ആ​യി​രു​ന്നു എ​ന്നാ​ണ് ന​ടി അ​നു​ശ്രീ​യു​ടെ ക​മ​ന്‍റ്.

ആ ​സ​മ​യ​ത്ത് ഏ​ഷ്യാ​നെറ്റില്‍ ഒ​രു​പാ​ട് ന​ല്ല സീ​രി​യ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. അ​മ്മ​മാ​ർ ഇ​പ്പോ​ൾ വാ​ർ​ത്ത ക​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​നി മു​ത​ൽ എ​ല്ലാ​വ​രും സീ​രി​യ​ൽ മാ​ത്ര​മാ​യി​രി​ക്കും കാ​ണു​ന്ന​തെ​ന്ന് പ​റ​യു​ക​യാ​ണ് ചി​ല ആ​രാ​ധ​ക​ർ.

വി​വാ​ഹ​ത്തോ​ടെ ആ​റേ​ഴ് മാ​സം അ​ഭി​ന​യ​ത്തി​ൽ നി​ന്നു വി​ട്ട് നി​ന്ന താ​ൻ വ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കു​ന്ന​ത് ശ​രി​യാ​വി​ല്ലെ​ന്ന് തോ​ന്നി​യി​രു​ന്നു. ക​രി​യ​റി​ൽ ബ്രേ​ക്ക് വ​ന്ന സ​മ​യ​ത്താ​ണ് ഓ​മ​ന​ത്തി​ങ്ക​ൾ പ​ക്ഷി എ​ന്ന സീ​രി​യി​ലേ​ക്ക് നാ​യി​കാ​വേ​ഷം വ​രു​ന്ന​ത്.

കേ​ട്ട​പാ​തി ഓ​കെ പ​റ​യു​ക​യാ​യി​രു​ന്നു. ആ ​സീ​രി​യ​ൽ മ​ല​യാ​ള ടെ​ലി​വി​ഷ​ൻ റേ​റ്റിം​ഗി​ൽ ഹി​റ്റാ​യി. അ​ങ്ങ​നെ​യാ​ണ് താ​ൻ അ​ഭി​ന​യ​ത്തി​ലേ​ക്ക് വീ​ണ്ടും എ​ത്തി​യ​തെ​ന്ന് ലെ​ന പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. ലേ​ഡി മ​മ്മൂ​ട്ടി എ​ന്ന പേ​രി​ലാ​ണ് ലെ​ന ഇ​പ്പോ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ലെ​ന വ​ന്ന​പ്പോ​ഴു​ള്ള ലു​ക്ക് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴു​മെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്. വ​ർ​ഷ​മെ​ത്ര ക​ഴി​ഞ്ഞി​ട്ടും സൗ​ന്ദ​ര്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ടി​യെ തോ​ൽ​പ്പി​ക്കാ​ൻ മ​റ്റാ​രു​മി​ല്ലെ​ന്ന് വേ​ണം പ​റ​യാ​ൻ.

ഏ​ത് ക​ഥാ​പാ​ത്ര​വും അ​നാ​യാ​സം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​വ് ലെ​ന​യ്ക്കു​ണ്ട്. ത​ന്നെ​ക്കാ​ൾ മു​തി​ർ​ന്ന താ​ര​ങ്ങ​ളു​ടെ അ​മ്മ വേ​ഷം അ​വ​ത​രി​പ്പി​ച്ചും നാ​യി​ക​യാ​യും വി​ല്ല​ത്തി​യാ​യി​ട്ടു​മൊ​ക്കെ ന​ടി കൈ​യ​ടി വാ​ങ്ങി​യി​രു​ന്നു.

https://www.instagram.com/p/B_fLtQOhBqW/

Related posts

Leave a Comment