അമിതവേഗത്തില്‍ പാഞ്ഞ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി ! ഒടുവില്‍ സംഭവിച്ചത്…

കാടു കാണാന്‍ എത്തിയവരുടെ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി. അമിത വേഗതയിലുള്ള ബൈക്ക് യാത്രയാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.

സഞ്ചാരിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീധര്‍ ശിവറാമാണ് ചിത്രങ്ങള്‍ പകര്‍ത്തി അമ്പരപ്പിക്കുന്ന സംഭവം ഫേസ്ബുക്കിലൂടെ പങ്കിട്ടത്.

അപകട സമയത്തെ സീക്വന്‍സായുള്ള ഫോട്ടോകളടക്കം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ശ്രദ്ധ ഇതിനോടകം നേടി.

രാജസ്ഥാന്‍ രണ്‍തമ്പോറില്‍ വെച്ചാണ് സംഭവം.വേഗതയില്‍ ഓടിച്ചു പോവുന്ന ബൈക്കിലേക്ക് റോഡ്മുറിച്ചു കടന്നു വരുന്ന പുള്ളിയെ ഇടിക്കുകയായിരുന്നു.

വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ബൈക്ക് യാത്രികരും പുലിയും രക്ഷപ്പെടുന്നത്.

ചെറിയ പരിക്കുകളോടെ ബൈക്കോടിച്ചവരും പുള്ളിപ്പുലിയും രക്ഷപ്പെട്ടെങ്കിലും വനപാതകളിലെ സഞ്ചാരികളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് ശ്രീധര്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

ഹോളി ദിനമായതിനാല്‍ കാട്ടുപാതയില്‍ നിറയെ വാഹനങ്ങളും ആളുകളുമായിരുന്നുവെന്നും വന്യജീവികളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സഞ്ചാരികളുടെ ഇടപെടലുകള്‍ക്ക് അറുതി വരുത്തണമെന്നുമാണ് ഇദ്ദേഹം തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Related posts

Leave a Comment