കിണറ്റില്‍ വീണാല്‍ പുലിയും! വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ പുലിക്കു നാട്ടുകാര്‍ രക്ഷകരായി, സാഹസികമായ ഈ രക്ഷപ്പെടുത്തല്‍ ആരുടെയും കണ്ണുനിറയ്ക്കും

puli 2കാര്യം ശരിയൊക്കെ. നാട്ടുകാര്‍ പുലിയെന്നൊക്കെയാണ് വിളിക്കുന്നത്. എന്നാല്‍ പൊട്ടക്കിണറ്റില്‍ വീണാല്‍ ഏതു പുലിയും എലിയാകുമെന്നത് വേറെ കാര്യം. മഹാരാഷ്ട്രയിലെ പിമ്പല്‍ഗാവ് എന്ന ഗ്രാമത്തില്‍ നടന്നതും ഇതുതന്നെ.  കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രാമത്തിലെ പൊതുകിണറ്റില്‍ നിന്നും പുലിയുടെ അലര്‍ച്ച കേട്ട നാട്ടുകാര്‍ ഞെട്ടി. 60 അടി താഴ്ചയുള്ള കിണറ്റില്‍ മുങ്ങിപ്പൊങ്ങുകയാണ് ഒരു പുള്ളിപ്പുലി. വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള ശ്രമത്തിനിടയിലാണ് പുലിയുടെ പേടിച്ചുള്ള അലര്‍ച്ച.

നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. നാട്ടുകാരും മൃഗസ്‌നേഹികളും ഒപ്പം കൂടി. വെള്ളത്തില്‍ പൊങ്ങികിടക്കാന്‍ പുലിയെ സഹായിക്കാനായി ആദ്യം മരത്തടികള്‍ കെട്ടി ഇറക്കി. പുലി തടിയില്‍ പിടിച്ച് വെള്ളത്തിന്റെ മുകള്‍ത്തട്ടിലെത്തി. ജീവന്‍ തിരിച്ചുകിട്ടിയതോടെ പുലി കരച്ചില്‍ നിറുത്തി. ഇനി എങ്ങനെ പുറത്തെത്തിക്കും. അതായി ഏവരുടെയും ചിന്ത. കിണറ്റിലിറങ്ങി പുലിയെ രക്ഷിക്കാമെന്നു ചിലര്‍ പറഞ്ഞെങ്കിലും പുലിക്കു ഭക്ഷണമാകാനേ അതുകൊണ്ട് കഴിയുകയെന്ന് അധികൃതര്‍ വിലക്കി. അതോടെ പുതിയ ഐഡിയ കിട്ടി, തുറന്നുവച്ച കൂട് കയറില്‍ക്കെട്ടി താഴേക്കിറക്കുക. പുലി കയറുമ്പോള്‍ കൂട് അടയ്ക്കുക. എന്തായാലും സംഭവം ക്ലിക്കായി. താഴേക്ക് കെട്ടിയിറക്കുന്ന കൂട്ടിലേക്ക് പുലി കയറുന്ന ദൃശ്യം ആരുടെയും കണ്ണുനിറയിക്കും. വീഡിയോ കണ്ടുനോക്കൂ…

Related posts