ക​ത്ത് വി​വാ​ദം: പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത് വ്യാ​ജ പ്ര​ചാര​ണം; താൽക്കാലിക നിയമനങ്ങളിൽ സർക്കാർ ഉടപെടാറില്ലെന്ന് എം.​ബി.​ രാ​ജേ​ഷ്


തി​രു​വ​ന​ന്ത​പു​രം: പി​ൻ​വാ​തി​ൽ നി​യ​മ​നം സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. കോ​ർ​പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദം ഉ​ൾ​പ്പെ​ടെ ചൂ​ണ്ടിക്കാ​ട്ടി പ്ര​തി​പ​ക്ഷ​ത്തുനി​ന്ന് പി.​സി. ​വി​ഷ്ണു​നാ​ഥാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഭ​രി​ക്കു​ന്ന പാ​ർ​ട്ടി റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി ന​ട​ത്തു​ക​യാ​ണെ​ന്നും പാ​ർ​ട്ടി​ക്കാ​രെ അ​ന​ധി​കൃ​ത​മാ​യി പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​കയാണെന്നും വി​ഷ്ണു​നാ​ഥ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, വി​ഷ്ണു​നാ​ഥി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ് രം​ഗ​ത്തെ​ത്തി. എ​ഴു​തി​യി​ല്ലെ​ന്നും കി​ട്ടി​യി​ല്ലെ​ന്നും പ​റ​യു​ന്ന ക​ത്തി​നെ​ചൊ​ല്ലി​യാ​ണ് ക​ത്ത് വി​വാ​ദം എ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത് വ്യാ​ജ പ്ര​ച​ാര​ണ​മാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ആ​റ​ര വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ 1.99 ല​ക്ഷം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണെ​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​റി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment