ഗു​ജ​റാ​ത്ത് നിയസഭാ തെരഞ്ഞെടുപ്പിന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി; സ​ബ​ർ​മ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദിഅ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. ഗാ​ന്ധി​ന​ഗ​ർ, അ​ഹ​മ്മ​ദാ​ബാ​ദ് ഉ​ൾ​പ്പെ​ടെ മ​ധ്യ​ഗു​ജ​റാ​ത്തും വ​ട​ക്ക​ൻ ഗു​ജ​റാ​ത്തു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്.

93 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. 833 സ്ഥാ​നാ​ര്‍​ത്ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ര​ണ്ട​ര​ക്കോ​ടി​യി​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍ ഇ​ന്നു വി​ധി​യെ​ഴു​തും.

മു​ഖ്യ​മ​ന്ത്രി ഭൂ​പ​ന്ദ്ര പ​ട്ടേ​ൽ, പ​ട്ടേ​ൽ സ​മ​ര നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​ഗ്‌​നേ​ഷ് മേ​വാ​നി തു​ട​ങ്ങി​യ​വ​രാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റാ​ണി​പ് നി​ഷാ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ൽ രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. സ​ബ​ർ​മ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വോ​ട്ട്.

ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 63 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ആ​കെ 182 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

Related posts

Leave a Comment