മാതൃകയാക്കാം ഈ നന്മയുള്ള മനുഷ്യരെ; തുഛ ​വ​രു​മാ​ന​ത്തി​ൽ നി​ന്ന് മി​ച്ചംവ​ച്ച്   കാൻസർ രോഗികൾകൾക്ക് കൈത്താങ്ങായി  ചിങ്ങവനത്തെ  ലൈ​ഫ് കെ​യ​ർ ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സൊ​സൈ​റ്റി

ചി​ങ്ങ​വ​നം: ഓ​ട്ടോ​റി​ക്ഷാ ഓ​ടി​ച്ചു കി​ട്ടു​ന്ന തുഛ ​വ​രു​മാ​ന​ത്തി​ൽ നി​ന്ന് മി​ച്ചം​വ​ച്ച് കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ നാ​ടി​ന് മാ​തൃ​ക​യാ​യി. ചി​ങ്ങ​വ​നം ശാ​ലേം​പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തെ ഓ​ട്ടോ സ്റ്റാ​ന്‍ഡിൽ ഓടുന്ന 14 പേ​ർ ചേ​ർ​ന്നാ​ണ് ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ മ​റ​ന്ന് രോ​ഗി​ക​ളാ​യ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ത​ങ്ങ​ളാ​ലാ​വു​ന്ന​ത് ചെ​യ്യ​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ലൈ​ഫ് കെ​യ​ർ ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സൊ​സൈ​റ്റി എ​ന്ന പേ​രി​ൽ ജെ.​കെ. രാ​ജു പ്ര​സി​ഡ​ന്‍റാ​യും, കെ.​ദി​നു സെ​ക്ര​ട്ട​റി​യാ​യും ര​ജി​സ്റ്റ​ർ ചെ​യ്ത സം​ഘ​ട​ന മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. 2018ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കാ​ൻ​സ​ർ രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ട​റി​ഞ്ഞ സം​ഘ​ട​ന അ​വ​രി​ലേ​ക്കു കൂ​ടി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​യി ത​ങ്ങ​ളു​ടെ തുഛ​മാ​യ വ​രു​മാ​ന​ത്തി​ൽ നി​ന്നും ദി​വ​സ​വും ഒ​രു നി​ശ്ചി​ത തു​ക മാ​റ്റി വെ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ ഈ ​സ​ന്ദേ​ശ​മെ​ത്തി​ക്കു​വാ​നും അ​വ​രി​ൽ നി​ന്നും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഓ​ട്ടോ​യി​ൽ കാ​ൻ​സ​ർ സ​ഹാ​യ​നി​ധി ബോ​ക്സു​ക​ളും സ്ഥാ​പി​ച്ചു. മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സം​ഖ്യ രോ​ഗി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു കൊ​ടു​ക്കും.

കൂ​ടാ​തെ, ഇ​വ​രു​ടെ തു​ട​ർ​ച്ച​യാ​യു​ള്ള ചി​കി​ത്സാ യാ​ത്ര​ക്ക് സൗ​ജ​ന്യ​മാ​യി ഓ​ട്ടോ​റി​ക്ഷ​യും തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ​ക്ക് കാ​റും വി​ട്ടു കൊ​ടു​ക്കും. ഇ​തി​നോ​ട​കം നി​ര​വ​ധി രോ​ഗി​ക​ൾ സ​ഹാ​യ​മാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ർ​ഹ​രാ​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹാ​യ​വും സം​ഘ​ട​ന അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ജെ.​കെ.​രാ​ജു പ​റ​ഞ്ഞു.

Related posts