നിഷയുടെ ജീവിതം ആരുടെയും കണ്ണ് നനയിക്കും ! ഇച്തിയോസിസ് ബാധിച്ച പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ദുരിത വശങ്ങള്‍ തുറന്നു കാട്ടുന്ന വീഡിയോ വൈറലാവുന്നു…

ട്രാന്‍സ്‌ജെന്‍ഡറായ അമ്മയുടെയും ദത്തുമകളായ ഗായത്രിയുടെയും കഥ പറഞ്ഞ ആദ്യത്തെ ക്യാംപെയ്ന്‍ വിഡിയോ വൈറലാവുന്നു. കോടിക്കണക്കിനു ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. വിക്‌സ് ക്യാമ്പെയ്‌ന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരേയുള്ള ബോധവത്കരണവുമായാണ് വിക്‌സ് എത്തിയിരിക്കുന്നത്. ഒപ്പം ഈ ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണെന്ന സന്ദേശവും ചിത്രം പങ്കുവെയ്ക്കുന്നു.

ഇച്തിയോസിസ് ബാധിച്ച നിഷ എന്ന പെണ്‍കുട്ടിയുടെയും അവളുടെ മാതാപിതാക്കളുടെയും കഥയാണ് മൂന്നു മിനിറ്റ് നീണ്ട ഈ ഹ്രസ്വചിത്രം. യഥാര്‍ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പരസ്യത്തില്‍ നിഷയായി യഥാര്‍ത്ഥ നിഷ തന്നെ അഭിനയിച്ചു. മാതാപിതാക്കളായ അലോമ, ഡേവിഡ് ലോബോ എന്നിവരുടെ റോളുകള്‍ അഭിനേതാക്കള്‍ മനോഹരമാക്കി.
അടര്‍ന്നു വീഴുന്ന തൊലികളാണ് ഇച്തിയോസിസ് എന്ന രോഗം. അതിനാല്‍ ശരീരം വിരൂപമാകുന്നു. തൊലിപ്പുറത്ത് പൊട്ടല്‍ ഉണ്ടാകുകയും മുറിവിലൂടെ റാല്‍തം കിനിയുകയും ചെയ്യുന്നു.

സഹോദരങ്ങള്‍ക്കൊപ്പം ആണെങ്കിലും വീട്ടില്‍ ഒറ്റപ്പെട്ട ബാല്യമായിരുന്നു നിഷയുടേത്. പുറത്ത് ആഘോഷാവസരങ്ങളിലും അവള്‍ ഒറ്റപ്പെട്ടു. യാത്രകളില്‍ അവള്‍ക്കടുത്തിരിക്കാതെ ആളുകള്‍ ഒഴിഞ്ഞുമാറി. ത്വക് രോഗമായതിനാല്‍ പകരുമോ എന്ന പേടിയാണ് പ്രധാന കാരണം. എന്നാല്‍ ഇച്തിയോസിസ് പകരുന്ന ഒരു രോഗമല്ല എന്നതാണ് യാഥാര്‍ഥ്യം. അപ്പോഴെല്ലാം നിഷയുടെ അമ്മ അവളെ ചേര്‍ത്തു നിര്‍ത്തി. മുറിവുകള്‍ കഴുകി വൃത്തിയാക്കി, മരുന്ന് വച്ച് നിഷക്കൊപ്പം കളിച്ചും ചിരിച്ചും അവര്‍ ജീവിച്ചു.

അമ്മയുടെ സഹായത്തോടെ നിഷ പോരാടി. ഇച്തിയോസിസ് എന്ന രോഗം അവളെ അലട്ടിയില്ല. ഒടുവില്‍ ജീവിതത്തില്‍ ആത്മവിശ്വാസം വീണ്ടെടുത്ത്, ആര്‍ജവത്തോടെ മുന്നോട്ടു പോകാനും ഇച്തിയോസിസ് എന്ന രോഗത്തിനെതിരെ ബോധവത്കരണം നടത്താനും അവള്‍ക്കായി. അതിനായി തന്റെ ജീവിതകഥ പങ്കുവച്ചപ്പോഴാണ് ഇച്തിയോസിസ് ബാധിച്ച തന്നെ അച്ഛനും അമ്മയും ദത്തെടുക്കുകയായിരുന്നു എന്ന വാസ്തവം നിഷ ലോകത്തെ അറിയിച്ചത്. പൂര്‍ണ ആരോഗ്യമുള്ള കുട്ടികളെ പോലും ദത്തെടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കുന്ന ആളുകളുടെ ഇടയിലാണ് ഇച്തിയോസിസ് ബാധിച്ച കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തി വലുതാക്കി അച്ഛനമ്മമാര്‍ മാതൃകകളാകുന്നത്. ഇതിനോടകം ഒന്നരക്കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

Related posts