അറസ്റ്റ് രണ്ട് ദിവസത്തിനകം! ലിഗ കണ്ടല്‍ക്കാട്ടില്‍ എത്തിയത് വള്ളത്തില്‍? വള്ളം ശാസ്ത്രീയ പരിശോധനയ്ക്ക്

ലിത്വാനിയൻ സ്വദേശിനി ലിഗ മരിച്ച സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലിഗ മരിച്ചുകിടന്ന പ്രദേശത്തേക്ക് എത്താൻ ഉപയോഗിച്ച ചെറുവള്ളം പോലീസ് കണ്ടെത്തി. പ്രദേശത്തെ പുഴയിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളമാണിത്. പോലീസ് വള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ലിഗ ഈ വള്ളത്തിൽ തന്നെയാണോ എത്തിയതെന്ന കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല.

അതിനിടെ കേസിൽ രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും ഇക്കാര്യം അന്വേഷണ സംഘത്തിന് ബോധ്യമായെന്നും സൂചനയുണ്ട്.

പോ​ത്ത​ൻ​കോ​ട്ട് നി​ന്നും കോ​വ​ള​ത്ത് ഓ​ട്ടോ​യി​ലെ​ത്തി​യ ലി​ഗ​യെ ഗൈ​ഡ് ച​മ​ഞ്ഞ് സൗ​ഹൃ​ദം കൂ​ടി​യെ​ത്തി​യ ആ​ൾ മ​യ​ക്കുമ​രു​ന്ന് ക​ല​ർ​ത്തി​യ സി​ഗ​റ​റ്റ് ന​ൽ​കി കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ലി​ഗ​യ്ക്ക് മ​യ​ക്കുമ​രു​ന്ന് ക​ല​ർ​ന്ന സി​ഗ​റ​റ്റ് ന​ൽ​കി​യ ആ​ളും ഇ​യാ​ളു​ടെ സ​ഹാ​യി​യും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്.

Related posts