സജീഷേട്ടാ…നിങ്ങളെ ഇനി കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല! നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച നഴ്‌സ് ലിനി മരിക്കുന്നതിന് തൊട്ടുമുമ്പ് ഭര്‍ത്താവ് സജീഷിനെഴുതിയത് ഉള്ളുപൊള്ളിക്കുന്ന കത്ത്

നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച നഴ്‌സ് ലിനി മരിക്കുന്നതിന് മുന്‍പ് ഭര്‍ത്താവ് സജീഷിനെഴുതിയത് ഉള്ളുപൊള്ളിക്കുന്ന കത്ത്. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്നാണ് ലിനി ഭര്‍ത്താവിന് കത്തെഴുതിയത്.

”സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല…സോറി…ലവന്‍, കുഞ്ഞു, ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്‌സ് ഓഫ് ലവ്…”എന്നായിരുന്നു കത്തിലെ വാക്കുകള്‍. ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആറു വര്‍ഷമായി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്നു.

വ്യാഴാഴ്ച രാത്രി ജോലിക്കു കയറിയ ലിനിക്ക് വെള്ളിയാഴ്ച രാവിലെയോടെ പനി ബാധിച്ചു. വ്യാഴാഴ്ച രാത്രിയി മഴുവന്‍ നിപ്പാ രോഗ ബാധിതര പരിചരിച്ചത് ലിനിയായിരുന്നു. പനി കൂടിയതോടെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗള്‍ഫില്‍ നിന്ന് ലിനിയുടെ രോഗവിവരമറിഞ്ഞെത്തിയ ഭര്‍ത്താവ് സജീഷ് ഐസിയുവില്‍ വച്ചാണ് അവസാനമായി ഭാര്യയെ കണ്ടത്. അഞ്ചു വയസുകാരന്‍ റിതുലും രണ്ടു വയസുകാരന്‍ സിദ്ധാര്‍ഥുമാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കള്‍.

Related posts