മു​ല്ല​പ്പ​ള്ളി ഫോ​ണി​ല്‍ പോ​ലും ബ​ന്ധ​പ്പെ​ട്ടി​ല്ല! ​ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള വ്യ​ക്തി​ഹ​ത്യ ഖേ​ദ​ക​രം; മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ ലി​നി​യു​ടെ ഭ​ര്‍​ത്താ​വ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യെ അ​ധി​ക്ഷേ​പി​ച്ച കെ​പി​സി​സി പ്ര​സി​ഡന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രേ നി​പ്പാ ബാ​ധി​ച്ച് മ​രി​ച്ച ന​ഴ്‌​സ് ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് സ​ജീ​ഷ് രം​ഗ​ത്ത്. ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള പ​രാ​മ​ര്‍​ശം ഖേ​ദ​ക​ര​മാ​ണെ​ന്ന് സ​ജീ​ഷ് ‘രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

ലി​നി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യി പ​ല​രും ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു. പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇ​തി​ലു​ള്‍​പ്പെ​ടും. എ​ന്നാ​ല്‍ ഒ​രി​ക്ക​ല്‍​പോ​ലും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ത​ന്നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ല.

വീ​ട്ടി​ല്‍ വ​രി​ക​യോ ബ​ന്ധു​ക്ക​ളെ പോ​ലും വി​ളി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. മു​ല്ല​പ്പ​ള്ളി വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ വാ​ങ്ങി പോ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും അ​തു​ണ്ടാ​യി​ല്ലെ​ന്നും സ​ജീ​ഷ് പ​റ​ഞ്ഞു.

പ്ര​ത്യേ​ക രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളാ​ല​ല്ല ഇ​ത് പ​റ​യു​ന്ന​ത്. ആ​രോ​ഗ്യമ​ന്ത്രി​യെ പോ​ലു​ള്ള​വ​രെ കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ വി​ഷ​മം തോ​ന്നി. ഗ​സ്റ്റ് ആ​ര്‍​ട്ടി​സ്‌​റ്റെ​ന്നാ​ണ് മ​ന്ത്രി​യെ കു​റി​ച്ച് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ മ​ന്ത്രി ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ഏ​റെ ആ​ശ്വാ​സ​മാ​ണ് ന​ല്‍​കി​യി​രു​ന്ന​തെ​ന്നും മ​ക്ക​ള്‍​ക്ക് മ​ന്ത്രി അ​മ്മ​യെ പോ​ലെ​യാ​ണെ​ന്നും സ​ജീ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment