അറബിക്കടൽ തീരത്ത് നിൽക്കുന്ന സിംഹം; സോഷ്യൽ മീഡിയയിൽ വിസ്മയമായ് ചിത്രങ്ങൾ

ക​ട​ൽ തീ​ര​ത്ത് നി​ൽ​ക്കു​ന്ന സിം​ഹ​ത്തി​ന്‍റെ  അ​പൂ​ർ​വ​വു​മാ​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. വൈ​റ​ലാ​യ ചി​ത്ര​ത്തി​ൽ ക​ട​ലി​ലെ തി​ര​മാ​ല​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തു​പോ​ലെ സിം​ഹം ക​ട​ൽ തീ​ര​ത്ത് നി​ൽ​ക്കു​ന്ന​താ​യി കാ​ണാം. 

ഗി​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഏ​ഷ്യ​ൻ സിം​ഹ​ങ്ങ​ൾ ഇ​പ്പോ​ൾ ഗു​ജ​റാ​ത്തി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.  മൃ​ഗ​സ്നേ​ഹി​ക​ൾ​ക്ക് ചി​ത്രം ഇ​ഷ്ട​പ്പെ​ടു​ക​യും ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്, ജു​ന​ഗ​ഡ് ട്വി​റ്റ​റി​ൽ ചി​ത്രം പ​ങ്കു​വെ​ച്ച് എ​ഴു​തി, ”ഭ​ദ്രാ​വ പൂ​നം പ​ട്രോ​ളിം​ഗി​നി​ടെ ദ​ര്യ കാ​ന്ത പ്ര​ദേ​ശ​ത്ത് ഒ​രു സിം​ഹ​ത്തെ ക​ണ്ടെ​ത്തി”.

 ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഓ​ഫീ​സ​ർ പ​ർ​വീ​ൺ ക​സ്വാ​നും ഈ ​ചി​ത്രം പ​ങ്കു​വെ​ച്ച് ഇ​ങ്ങ​നെ എ​ഴു​തി. ഗു​ജ​റാ​ത്ത് തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ന്‍റെ വേ​ലി​യേ​റ്റം ആ​സ്വ​ദി​ക്കു​ന്ന ഒ​രു സിം​ഹ​രാ​ജാ​വി​നെ ക​ണ്ടെ​ത്തി . ക​ട​പ്പാ​ട്: സി​സി​എ​ഫ്, ജു​നാ​ഗ​ഡ്.”

മ​റ്റൊ​രു പോ​സ്റ്റി​ൽ, ഏ​ഷ്യാ​റ്റി​ക് ല​യ​ൺ​സി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​വും അ​ദ്ദേ​ഹം പ​ങ്കി​ട്ടു.

Related posts

Leave a Comment