വീ​ടി​നു​ള്ളി​ലെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച​ത് 124 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം: അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന ന​ട​ത്താ​ൻ​വ​ച്ച മ​ദ്യ​വു​മാ​യി 52 -കാ​രി പി​ടി​യി​ല്‍

പാ​ല​ക്കാ​ട്: 124 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി 52 -കാ​രി പി​ടി​യി​ല്‍. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്ട് സ്വ​ദേ​ശി ശ​ശി​ക​ല​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് മ​ദ്യ കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ‌എ​ക്‌​സൈ​സ് സം​ഘം വീ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ര​ഹ​സ്യ അ​റ കാ​ണു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി വി​ല്‍​പ്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ച​താ​യി​രു​ന്നു ഇ​വ. കൊ​ല്ല​ങ്കോ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​ന്‍​സി​ല്‍ താ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment