എംബാപ്പെയെ സ്വന്തമാക്കാനുള്ള പോരാട്ടക്കളത്തിൽ വൻ ഓഫറുമായി ലിവർപൂളും

പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ​​​യ്ക്കാ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക്ല​​​ബ്ബാ​​​യ ലി​​​വ​​​ർ​​​പൂ​​​ളും. 329 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 2700 കോ​​​ടി രൂ​​​പ) എം​​​ബാ​​​പ്പെ​​​യ്ക്കു​​​വേ​​​ണ്ടി ലി​​​വ​​​ർ​​​പൂ​​​ൾ മു​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് മു​​​ന്പു​​​ത​​​ന്നെ എം​​​ബാ​​​പ്പെ​​​യ്ക്കാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. ക​​​രിം ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്കു റ​​​യ​​​ൽ എം​​​ബാ​​​പ്പെ​​​യെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ജൂ​​​ഡ് ബെ​​​ല്ലിം​​​ഗ്ഹാ​​​മി​​​നെ വാ​​​ങ്ങി​​​യ​​​തോ​​​ടെ വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ ത​​​ള്ള് കു​​​റ​​​ഞ്ഞു. 2024വ​​​രെ​​​യാ​​​ണ് എം​​​ബാ​​​പ്പെ​​​യ്ക്കു പി​​​എ​​​സ്ജി​​​യു​​​മാ​​​യി ക​​​രാ​​​റു​​​ള്ള​​​ത്. ക​​​രാ​​​ർ പു​​​തു​​​ക്കി​​​ല്ലെ​​​ന്ന് എം​​​ബാ​​​പ്പെ നേ​​​ര​​​ത്തേ​​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, എം​​​ബാ​​​പ്പെ​​​യെ ഫ്രീ ​​​ഏ​​​ജ​​​ന്‍റാ​​​യി വെ​​​റു​​​തെ വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ പി​​​എ​​​സ്ജി​​​ക്കു താ​​​ത്പ​​​ര്യ​​​മി​​​ല്ല. ആ​​​ധു​​​നി​​​ക ഫു​​​ട്ബോ​​​ളി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ്ട്രൈ​​​ക്ക​​​ർ​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ എം​​​ബാ​​​പ്പെ​​​യെ ഈ ​​​സീ​​​സ​​​ണി​​​ൽ ത​​​ന്നെ വി​​​റ്റ്, കോ​​​ടി​​​ക​​​ളു​​​ടെ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ക്ല​​​ബ്ബി​​​ന്‍റെ ശ്ര​​​മം. റ​​​യ​​​ൽ മാ​​​ഡ്രി​​​ഡു​​​മാ​​​യാ​​​ണു ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ 200 ദ​​​ശ​​​ല​​​ക്ഷം യൂ​​​റോ​​​യോ ഒ​​​രു സൂ​​​പ്പ​​​ർ താ​​​ര​​​ത്തെ​​​യോ ആ​​​ണു പി​​​എ​​​സ്ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ബ്ര​​​സീ​​​ലി​​​യ​​​ൻ താ​​​രം വി​​​നീ​​​സ്യു​​​സ് ജൂ​​ണി​​​യ​​​റി​​​നെ​​​യാ​​​ണു പി​​​എ​​​സ്ജി​​​ക്കു താ​​​ത്പ​​​ര്യം.

എ​​​ന്നാ​​​ൽ, താ​​​ര​​​ത്തെ ന​​​ൽ​​​കി​​​ല്ലെ​​​ന്നു റ​​​യ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ, എം​​​ബാ​​​പ്പെ​​​യു​​​ടെ ഇ​​​ട​​​പാ​​​ടി​​​ൽ റ​​​യ​​​ൽ ഗോ​​​ൾ​​​കീ​​​പ്പ​​​ർ തി​​​ബോ കോ​​​ർ​​​ട്ടോ​​​യെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു പി​​​എ​​​സ്ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, എം​​​ബാ​​​പ്പെ​​​യു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പി​​​ട്ടാൽ ക്ല​​​ബ്ബ് വി​​​ടു​​​മെ​​​ന്നു ബ്ര​​​സീ​​​ലി​​​യ​​​ൻ താ​​​രം റോ​​​ഡ്രി​​​ഗോ റ​​​യ​​​ലി​​​നെ അ​​​റി​​​യി​​​ച്ചു. എം​​​ബാ​​​പ്പെ വ​​​ന്നാ​​​ൽ ത​​​നി​​​ക്കു പ്ലെ​​​യിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ സ്ഥാ​​​നം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണു താ​​​ര​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണം.

Related posts

Leave a Comment