ജംഗിള്‍ സഫാരികള്‍ക്കിടയില്‍ പകര്‍ത്തുന്ന കൗതുകകരമായ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ജംഗിള്‍ സഫാരിക്കിടെ ഒരു പെണ്‍സിംഹം വാഹനത്തിലേക്ക് കയറുന്ന ഒരു വീഡിയോയാണത്. വാഹനത്തിനുള്ളില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. എന്നാല്‍ പെണ്സിംഹമാകട്ടെ പിന്നിലിരിക്കുന്ന സ്ത്രീയുടെ അടുത്തേക്കാണ് ഓടിച്ചെല്ലുന്നത്.
തുടര്‍ന്ന് അവരോട് സ്നേഹ പ്രകടനങ്ങള്‍ നടത്തുന്നതും വീഡിയോയില്‍ കാണാം. തുടക്കത്തില്‍ ഭയത്തോടെ കാണുന്ന വീഡിയോയുടെ അവസാന ദൃശ്യങ്ങള്‍ കൗതുകത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
സിംഹം വാഹനത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഭയന്നവരുടെ എല്ലാം കണ്ണുകളില്‍ പിന്നീട് സന്തോഷത്തിന്റെ തിളക്കമായിരുന്നു. ഫൈജെന് എന്നയാളുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
OMG never thanks! 😂https://t.co/5R7yOzOBbD
— The Figen (@TheFigen_) August 19, 2023
