പ​രമാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബി​എ​സ്എ​ൻ​എ​ലി​നോ​ടു ചേ​ർ​ന്നു നിൽക്കു; അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ


കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഒ​ട്ടേ​റെ​പ്പേ​ർ വീ​ടു​ക​ളി​ലി​രു​ന്ന് ഓ​ഫീ​സ് ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ 100 എം​ബി​പി​എ​സ് വ​രെ വേ​ഗ​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ എ​ഫ്ടി​ടി​എ​ച്ച് ഭാ​ര​ത് ഫൈ​ബ​ർ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​വു​മാ​യി കോ​ട്ട​യം ബി​എ​സ്എ​ൻ​എ​ൽ രം​ഗ​ത്ത്.

499 രൂ​പ മു​ത​ൽ വി​വി​ധ പ്ലാ​നു​ക​ളി​ലാ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഈ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. മി​ക​ച്ച ക​വ​റേ​ജ് വ​ർ​ധ​ന​വോ​ടെ ജി​ല്ല​യി​ൽ കോ​ട്ട​യം, പാ​ലാ, ഏ​റ്റു​മാ​നൂ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, മു​ണ്ട​ക്ക​യം, പാ​ന്പാ​ടി, ച​ങ്ങ​നാ​ശേ​രി, വൈ​ക്കം തു​ട​ങ്ങി മി​ക്ക​വാ​റും സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സേ​വ​നം നി​ല​വി​ലു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം പ​രമാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബി​എ​സ്എ​ൻ​എ​ലി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ജു ജോ​ർ​ജ് പ​റ​ഞ്ഞു.

എ​ഫ്ടി​ടി​എ​ച്ച് ഭാ​ര​ത് ഫൈ​ബ​ർ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കാ​യി ബി​എ​സ്എ​ൻ​എ​ലിന്‍റെ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലു​ള്ള ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ 0481-2567000 എ​ന്ന ന​ന്പ​രി​ലേ​ക്ക് വി​ളി​ക്കു​ക​യോ ഇ ​മെ​യി​ൽ ([email protected]) അ​യ​യ്ക്കു​ക​യോ ചെ​യ്യാം.

എ​ല്ലാ ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളും തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ പ്ര​വ​ർ​ത്തി​ക്കും. ബി​ൽ അ​ട​യ്ക്കു​ക, റീ​ചാ​ർ​ജ് ചെ​യ്യു​ക, പു​തി​യ ക​ണ​ക്ഷ​ൻ എ​ടു​ക്കു​ക മു​ത​ലാ​യ സേ​വ​ന​ങ്ങ​ളും ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ കൊ​വി​ഡ്-19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ദേശി​ച്ചി​രി​ക്കു​ന്ന സാ​മൂ​ഹി​ക അ​ക​ലം, മ​റ്റു സു​ര​ക്ഷാ നി​ർ​ദേശ​ങ്ങ​ൾ മു​ത​ലാ​യ​വ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ മാ​നേ​ജ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment