സൗ​ജ​ന്യ​ ഡ​യാ​ലി​സി​സിനു 15 ല​ക്ഷം രൂ​പ അനുവദിച്ച് കോട്ടയം ജില്ലാ പ​ഞ്ചാ​യ​ത്ത്; ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ അപേക്ഷ നൽകേണ്ടതിങ്ങനെ…

കോ​ട്ട​യം: സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​നു കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ്, ജ​ന​റ​ൽ അ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഡ​യാ​ലി​സി​സ് സൗ​ക​ര്യ​മു​ള്ള ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഈ​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കു​ന്ന ഡ​യാ​ലി​സി​സ് കി​റ്റ് ഉ​പ​യോ​ഗി​ച്ച് 950 രൂ​പ നി​ര​ക്കി​ലാണു രോ​ഗി​ക​ൾ​ക്ക് സൗ​ക ര്യം ന​ൽ​കേ​ണ്ട​ത്. ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​കു​ന്ന ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന അ​പേ​ക്ഷ ന​ൽ​ക​ണം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​ശോ​ഭാ സ​ലി​മോ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സ​മ്മ ബേ​ബി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ക്ക​റി​യാ​സ് കു​തി​ര​വേ​ലി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പെ​ണ്ണ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു വി​ളി​ച്ചു ചേ​ർ​ത്തു.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ശി​ഖാ സു​രേ​ന്ദ്ര​ൻ, ഡി​എം​ഒ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, എ​ൻ​ആ​ർ​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ, ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു കു​മാ​രി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഫ്രോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ജ​യ​കു​മാ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​ഭാ​ഗ്യ​ശ്രീ എ​ന്നി​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment