എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണും നി​രോ​ധ​നാ​ജ്ഞ​യും; പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്; 69 പേർക്കെതിരേ കേസെടുത്തു

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും.

അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും കാ​റു​ക​ളി​ല്‍ ര​ണ്ടു പേ​രും ബൈ​ക്കി​ല്‍ ഒ​രാ​ളും മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ല്‍​വ​ന്ന ഇ​ന്ന​ലെ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ 69 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ 47 പേ​ര്‍​ക്കെ​തി​രേ​യും റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ 22 പേ​ര്‍​ക്കെ​തി​രേ​യു​മാ​ണു കേ​സെ​ടു​ത്ത​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യാ​ണു പ​രി​ശോ​ധ​ന​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment