കോട്ടയം ലോ​ക്ക് ഡൗ​ൺ; പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ല​ച്ചു

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി. ഇ​തോ​ടെ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​തു നി​ല​ച്ചു. റോ​ഡു​ക​ളി​ൽ പ​തി​വ് പോ​ലെ ജ​ന​തി​ര​ക്കി​ല്ല. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ല​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും രാ​വി​ലെ മു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട്ടോ, ടാ​ക്സി​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പാ​ൽ, പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, എ​ന്നി​വ വി​ല്പ​ന ന​ട​ത്തു​ന്ന ക​ട​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

വി​വി​ധ റോ​ഡു​ക​ളി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ളു​മു​ണ്ട്. നി​യ​ന്ത്ര​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ ക​ട​ക​ൾ തു​റ​ക്കാ​വു​വെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തു ലം​ഘി​ച്ചു രാ​വി​ലെ ഏ​ഴി​നു തു​റ​ന്ന കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ചി​ല ക​ട​ക​ളി​ലെ വ്യാ​പാ​രി​ക​ളെ പോ​ലീ​സെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment